Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷയിൽ സംപൂജ്യനായി ഹ്യൂണ്ടായ് ഗ്രാന്റ് ഐ10

Hyundai Grand i10 Crash Test

ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റിന്റെ പരാജയം നുണഞ്ഞ് മറ്റൊരു ഇന്ത്യൻ വാഹനം കൂടി. എന്നാൽ ഇത്തവണ ഇന്ത്യയിൽ നിർമ്മിച്ച ചിലിയിൽ വിൽക്കുന്ന വാഹനമാണ് ക്രാഷ് ടെസ്റ്റിൽ സംപൂജ്യനായി മടങ്ങിയത്. കഴിഞ്ഞ ദിവസം ഗ്ലോബൽ എൻസിഎപി പുറത്തിറക്കിയ ടെസ്റ്റ് റിസൽട്ടിൽ മുൻഭാഗത്തിരിക്കുന്നവരുടെ സുരക്ഷയിൽ പൂജ്യം സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ രണ്ട് സ്റ്റാറുമാണ് ലഭിച്ചത്. ചിലിയിൽ വിൽക്കുന്ന ഹ്യുണ്ടായ് ഗ്രാന്റ് ഐ10ന്റെ അടിസ്ഥാന വകഭേദമാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്( എയർബാഗും, എബിഎസും ഇല്ലാത്ത മോഡൽ). 

അതേസമയം യൂറോപ്യൻ നിലവാരത്തിൽ നിർമിക്കപെട്ട ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 മോഡൽ നേരത്തെ മികച്ച റേറ്റിംഗ് നേരത്തെ നേടിയിരുന്നു ക്രാഷ് ടെസ്റ്റിൽ. 4 സ്റ്റാർ റേറ്റിങ്ങാണ് അന്നു നേടിയത്. ഇന്ത്യയിൽ ഹ്യൂണ്ടായ് വിൽക്കുന്ന കാറുകളിൽ മികച്ച വിൽപനയുള്ള മോഡലുകളിലൊന്നാണ് ഗ്രാൻഡ് ഐ10. ഇന്ത്യയിലെ ഏതൊരു എൻട്രി ലെവൽ കാറിനെയും പോലെ എബിഎസ്, എയർബാഗ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ഈ വാഹനത്തിലില്ല.

Hyundai Grand i10 - NO Airbags

കഴിഞ്ഞ വർഷം എൻസിഎപി ക്രാഷ് ടെസ്റ്റിൽ ആൾട്ടോ, സിഫ്റ്റ്, ഐ10, ഡാറ്റ്‌സൺ ഗോ തുടങ്ങിയ വാഹനങ്ങൾ സുരക്ഷ പരിശോധനയിൽ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ വാഹനസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ 20 വർഷം പുറകോട്ടാണെന്ന് ഗ്ലോബൽഎൻസിഎപി അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യൻ വാഹനങ്ങൾ സുരക്ഷിതമാക്കണമെന്ന് കാണിച്ചുകൊണ്ട് കത്തും എൻസിഎപി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്‌ച്ചേഴ്‌സ് അസോസിയേഷന് (സിഐഎഎം) അയച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.