Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ആര്‍മി

indian-army Representative Image

എല്ലാ റിപ്പബ്ലിക്ക് പരേഡുകള്‍ക്കും നാം കാണുന്നതാണ് ഇന്ത്യന്‍ ആര്‍മിയുടെ ബുള്ളറ്റ് അഭ്യാസങ്ങള്‍. ഡെയര്‍ ഡെവിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ആര്‍മി ബൈക്ക് സ്റ്റണ്ടിങ് ടീമിന്റെ അഭ്യാസങ്ങള്‍ പലപ്പോഴും ആളുകളെ ഞെട്ടിക്കാറുണ്ട്. ഡെയര്‍ ഡെവിള്‍സിന്റെ പത്ത് അംഗങ്ങള്‍ വരെ ഒരു ബൈക്കില്‍ കയറിപോകുന്നത് അത്ഭുതത്തോടെ നാം ടിവിയിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബുള്ളറ്റില്‍ പുതിയ രണ്ട് റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇന്ത്യന്‍ ആര്‍മി.

ബുള്ളറ്റിന്റെ സീറ്റില്‍ നിന്ന് ഏറ്റവും അധികം ദൂരം യാത്ര ചെയ്ത റെക്കോര്‍ഡും ഹാന്‍ഡില്‍ ബാറില്‍ ഇരുന്ന് ഏറ്റവും അധികം ദൂരം യാത്ര ചെയ്ത റെക്കോര്‍ഡുമാണ് ഡെയര്‍ ഡെവിള്‍സ് കുറിച്ചിരിക്കുന്നത്. ഗിന്നസ് ബുക്കില്‍ കയറിയ ഈ റെക്കോര്‍ഡ് യാത്രകള്‍ നടത്തിയിരിക്കുന്നത് ക്യാപ്റ്റന്‍ മന്‍പ്രീത് സിങും, ഹവില്‍ദാര്‍ സന്ദീപ് കുമാറുമാണ്. രണ്ടു മണിക്കൂര്‍ 24 മിനിറ്റ് 12 സെക്കന്റ് കൊണ്ട് ബൈക്കിന്റെ സീറ്റില്‍ നിന്ന് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് 75.2 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടത്. അഞ്ചു വര്‍ഷം മുമ്പ് ഇന്‍ഡോര്‍ സ്വദേശി രത്‌നേഷ് പാണ്ഡേ തീര്‍ത്ത 32.3 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡാണ് മന്‍പ്രീത് സിങ് തകര്‍ത്തത്.

ഇതുവരെ ആരും പരീക്ഷിച്ചുപോലും നോക്കാത്ത റെക്കോര്‍ഡാണ് ഹവില്‍ദാര്‍ സന്ദീപ് കുമാര്‍ പരീക്ഷിച്ചത്. ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇരുന്നുകൊണ്ട് 46.9 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 27 മിനിറ്റ് 31 സെക്കന്റ് കൊണ്ടാണ് പിന്നിട്ടത്. ജബല്‍പൂറിലെ സിഗ്നല്‍ ട്രെയിങ് സെന്ററാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 

Your Rating: