Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇന്ത്യ'ന്റെ കേരളത്തിലെ ആദ്യ വിൽപ്പന കൊച്ചിയിൽ

indian-scout-1

പേരുകൊണ്ട് ഇന്ത്യനാണെങ്കിലും അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യൻ നമ്മുടെ നാട്ടിലെത്തിയിട്ട് അധികം നാളായില്ല. ക്ലാസിക്ക് ലുക്കുള്ള ക്രൂയിസർ ബൈക്കുകളുടെ പേരിൽ പ്രശസ്തരായ ഇന്ത്യന്റെ കേരളത്തിലെ ആദ്യ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത് ഡിജെയായ സാവിയോ മെൻഡിസ്. കേരളത്തിലെ ഏക ഇന്ത്യൻ ഡീലർഷിപ്പായ ഇവിഎം ഇന്ത്യൻ മോട്ടോർ സൈക്കിൾസിൽ നിന്നാണ് ഇന്ത്യന്റെ സ്കൗട്ട് മോഡൽ സാവിയോ സ്വന്തമാക്കിയിരിക്കുന്നത്.

indian-scout കേരളത്തിലെ ആദ്യ ഇന്ത്യൻ ബൈക്കിന്റെ താക്കോൽ ഇവിഎം ഗ്രൂപ്പ് ഡയറക്ടർമാരായ സാജു ജോണിയും ഇ ജെ സോണിയും ചേർന്ന് ഡിജെ സാവിയോയ്ക്ക് നൽകുന്നു

‌അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യന്റെ ആദ്യ കാല മോഡലുകളിലൊന്നാണ് സ്കൗട്ട്. 1919 മുതൽ 1949 വരെ വിപണിയിലുണ്ടായിരുന്ന സ്കൗട്ടിന്റെ പേര് ഉപയോഗിച്ച് 2015 കമ്പനി പുറത്തിറക്കിയ ബൈക്കാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 1130 സിസി കപ്പാസിറ്റിയുള്ള സ്കൗട്ടിന്റെ എൻജിൻ 8100 ആർപിഎമ്മിൽ 98.7 ബിഎച്ച്പി കരുത്തും 5900 ആർ‌പിഎമ്മിൽ 97.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 253 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. സ്കൗട്ടിന്റെ 2015 മോഡലാണ് സാവിയോ സ്വന്തമാക്കിയിരിക്കുന്നത്, വില-15.70 ലക്ഷം രൂപ.