Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂബർ ഡ്രൈവറെ ആക്രമിച്ച ഡോക്ടറെ പിരിച്ചുവിട്ടു

doctor-uber

യൂബർ‌ ടാക്സി ഡ്രൈവറെ ആക്രമിച്ച ഇന്ത്യൻ വംശജയായ ഡോക്ടർ അഞ്ജലി രാംകിസൂണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മദ്യ ലഹരിയിലായിരുന്ന അഞ്ജലി യൂബർ ടാക്സി ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യം ഇന്റർനെറ്റിൽ വൈറൽ ആയതിനെ തുടർന്നാണ് അവരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. യുഎസിലെ മയാമിയിലെ ജാക്സൺ ഹെൽത്ത് സിസ്റ്റം ആശുപത്രിയിലെ ഡോക്ടറാണ് അഞ്ചലി രാംകിസൂൺ. യൂബർ ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യമടങ്ങുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ഡോക്ടർ അവധിയിലായിരുന്നു.

Drunk Girl Tries To Hijack An Uber and Destroys His Car!

സർവീസിൽ നിന്നു നീക്കുന്ന വിവരം അവർ ജോലി ചെയ്തിരുന്ന ജാക്സൻ ഹെൽത് സിസ്റ്റം ഔദ്യോഗികമായി പുറത്തുവിട്ടു. ഡോ. അഞ്ജലി ആക്രമിക്കുന്ന ദൃശ്യം എഴുപത് ലക്ഷത്തിൽ അധികം ആളുകൾ കാണുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഡൈവർ പക്ഷെ ഇവർക്കെതിരെ പരാതി കൊടുത്തിരുന്നില്ല. സംഭവത്തിൽ അഞ്ജലി പിന്നീടു മാപ്പു പറഞ്ഞിരുന്നു.

Your Rating: