Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്നോളൂ, ഇന്നോവ ക്രിസ്റ്റ മെയ് 3 ന് എത്തും

innova-crysta-new Innova Crysta

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ടൊയോട്ടയുടെ ജനപ്രിയ എസ് യു വി ഇന്നോവയുടെ പുതിയ മോഡൽ ക്രിസ്റ്റ മെയ് 3 ന് പുറത്തിറങ്ങും. രണ്ടു ഡീസൽ എൻജിൻ വകഭേദവും ഒരു പെട്രോൾ എൻജിൻ വകഭേദവുമായിട്ടാണ് പുതിയ ഇന്നോവ എത്തുക. പഴയ ഇന്നോവയുടെ നിർമാണം നിർത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ നിർമാണം ആരംഭിച്ചിരുന്നു.

innova-crysta.expo-1 Innova Crysta

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പൊയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായാണ് പുതിയ ഇന്നോവ എത്തുന്നത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ ഡീസൽ എൻജിനും 2.8 ലിറ്റർ ഡീസൽ എൻജിനും വാഹനത്തിലുണ്ട്. കൂടാതെ 2 ലിറ്റർ പെട്രോൾ എന്‍ജിനും വാഹനത്തിലുണ്ടാകും. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു.

Toyota Innova Crysta | Launch Video | Auto Expo 2016 | Manorama Online

പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ അകംഭാഗത്തിന്. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽ‌ടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾഭാഗത്തെ പ്രത്യകതകളാണ്. 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിത വില.

Your Rating: