Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവയുടെ ഉൽപാദനം നിർത്തി

Toyota Innova Toyota Innova

ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ എംയുവി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നോവ. ഇന്നോവയുടെ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ജനപ്രിയ എംയുവി ടൊയോട്ട ഇന്നോവയുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചു. ഇന്നോവയുടെ പുതിയ മോഡൽ ക്രിസ്റ്റ പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് പഴയ ഇന്നോവയുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. ടൊയോട്ടയുടെ കർണ്ണാടക പ്ലാന്റിൽ നിന്ന് കമ്പനി തങ്ങളുടെ അവസാന ഇന്നോവ പുറത്തിറക്കിയത്.

last-innova-2 Image courtesy: Facebook

2005 ൽ പുറത്തിറങ്ങിയ ഇന്നോവ ഇന്ത്യയിൽ ഏറ്റവും വിൽപ്പയുള്ള എംയുവികളിലൊന്നാണ്. യാത്രാസുഖവും കരുത്തും ലുക്കും ഒരുപോലെ ഒത്തിണങ്ങിയ ഇന്നോവ ടാക്സി സെഗ്‍മെന്റിൽ തുടർന്നും വിൽപ്പനയ്ക്കുണ്ടാകുമെന്ന് വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ആ റിപ്പോർട്ടുകളെല്ലാം നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ വാർത്തകൾ.

last-innova-1 Image courtesy: Facebook

ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന പതിമൂന്നാമത് ഓട്ടോഷോയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നായിരുന്നു പുതിയ ടൊയോട്ട ഇന്നോവ. കൂടുതൽ സ്റ്റൈലിഷായി എത്തുന്ന പ്രീമിയം ഇന്നോവയുടെ പേരിൽ ഒരു കൂട്ടിചേർക്കൽ കൂടി ന‌‌ടത്തി ഇന്നോവ ക്രിസ്റ്റയായിട്ടാണ് വിൽക്കുക. കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായാണ് പുതിയ ഇന്നോവ ക്രിസ്റ്റ എത്തുന്നത്.

innova-crysta.expo-1 Innova Crysta

ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ അകംഭാഗത്തിന്. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾഭാഗത്തെ പ്രത്യകതകളാണ്.

innova-crysta.expo-3 Image courtesy: Facebook

പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ. 147 ബിഎച്ച്പി കരുത്തും 360 എന്‍‌എം ടോർക്കുമുണ്ട് വാഹനത്തിന്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു.

Toyota Innova Crysta | Launch Video | Auto Expo 2016 | Manorama Online

പുതുമോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരുന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക. ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിത വില.

Your Rating: