Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിലെ അദൃശ്യ ട്രെയിൻ

invisible-train

സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ജപ്പാൻ ഏറെ മുന്നിലാണ്. ലോകത്തെ പിടിച്ചുലച്ച നിരവധി കണ്ടുപിടുത്തങ്ങളാണ് ജപ്പാനിൽ നിന്നെത്തിയിട്ടുള്ളത്. അത്തരത്തിലൊന്നാണ് ബുള്ളറ്റ് ട്രെയിൻ. ശരവേഗത്തിൽ പായുന്ന ഈ തീവണ്ടികളെ ലോക മുഴുവൻ സ്വീകരിച്ചു. ഇപ്പോൾ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അദൃശ്യ ട്രെയിനുമായി ജപ്പാൻ എത്തുന്നു. യാത്ര തുടങ്ങിയാൽ പിന്നെ അദൃശ്യനാകുന്ന ഈ ട്രെയിൻ 2018 ൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

റെഡ് ആരോ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ തുടക്കത്തിൽ ജപ്പാനിലെ പരിമിതമായ റൂട്ടുകളിലാണ് സർവീസ് നടത്തുക. ട്രെയിനിന്റെ അര്‍ദ്ധപ്രതിഫലന ഉപരിതലമാണ് അദൃശ്യമായി തോന്നത്തക്കമുള്ള പ്രതീതിയുണ്ടാക്കുന്നത്. ജപ്പാനിലെ സെയിബു ഗ്രൂപ്പാണ് ഈ ട്രെയിൻ നിർമ്മാണത്തിന് പിന്നിൽ. ബുള്ളറ്റ് ട്രെയിനുകൾക്ക് പ്രശസ്തമായ കമ്പനി തങ്ങളുടെ 100-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അദൃശ്യ ട്രെയിൻ പുറത്തിറക്കുന്നത്.

ജപ്പാനിലെ പ്രശസ്ത ഡിസൈനർ കസുയോ സെജിമയാണ് ട്രെയിൻ രൂപകല്പന നടത്തുന്നത്. ട്രെയിൻ ഓടുമ്പോൾ അര്‍ദ്ധപ്രതിഫല ഉപരിതലത്തിൽ സ്വഭാവിക പ്രകൃതി തന്നെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് അദൃശ്യമായി തോന്നുന്നത് എന്നാണ് നിർമാതാക്കൾ പറയുന്നത്. പുറം ഭാഗത്ത് മാത്രമല്ല അകത്തും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും എന്നും കമ്പനി അവകാശപ്പെടുന്നു.

Your Rating: