Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ-ചൈന അതിർത്തി കാക്കാൻ ഫോർച്യൂണറും എൻഡവറും

fortuner-endeavour

ഏതു ദുർഘട പാതയിലൂടെയും നിഷ്പ്രയാസം കടന്നുപോകുന്ന എസ്‌യുവികൾ സൈന്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മാരുതി ജിപ്സിയാണ് ഇന്ത്യൻ സൈന്യത്തിന്റെ ഇഷ്ട എസ്‌യുവി. എന്നാൽ ജിപ്സിക്കു പുറമെ മറ്റ് രണ്ട് എസ് യു വികളെക്കൂടി സൈന്യത്തിൽ എടുത്തിരിക്കുന്നു. ഇന്ത്യ ചൈന അതിർത്തി കാക്കുന്ന ഇന്തോ-ടിബറ്റ് ബോർഡർ പൊലീസ് ഫോഴ്സാണ് ടൊയോട്ട ഫോർച്യൂണറിനേയും ഫോർഡ് എൻഡവറിനേയും തങ്ങളുടെ വാഹന വ്യൂഹത്തിന്റെ ഭാഗമാക്കിയത്.

itbpf-fortuner

ഇരു വാഹനങ്ങളുടേയും രണ്ടു മുന്തിയ മോഡലുകളാണ് ബോർഡർ പൊലീസ് സ്വന്തമാക്കിയത്. 6-7 സൈനികരേയും ആയുധങ്ങളും റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റവുമെല്ലാം ഉള്‍ക്കൊള്ളാനാവുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിയാണ് വാഹനത്തെ ഉപയോഗിക്കുന്നത് എന്നാണ് ഇന്തോ ടിബറ്റ് ബോഡർ പോലീസ് ഫോഴ്സ് അറിയിച്ചത്.

ford-endeavour-test-drive-3

3488 കിലോമീറ്ററോളം വരുന്ന ഇന്തോ ചൈന അതിർത്തിയിലെ പെട്രോളിങ്ങിനായാണ് എസ് യു വികൾ ഉപയോഗിക്കുക. 9000 അടി മുതൽ 18000 അടി വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അതിർത്തിയിലാണ് വാഹനങ്ങൾ ഉപയോഗിക്കുക. ഇരുവാഹനങ്ങളുടേയും നാലു വീൽ ഡ്രൈവ് മോഡലുകളാണ് സൈന്യം സ്വന്തമാക്കിയത്. 2982 സിസി എൻജിനാണ് ഫോർച്യൂണറിൽ ഉപയോഗിക്കുന്നത്. 3600 ആർപിഎമ്മിൽ 171 എൻഎം കരുത്തും 1400 മുതൽ 3600 വരെ ആർപിഎമ്മിൽ 343 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. ഫോഡ് എൻഡവറില്‍ 3798 സിസി എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 3000 ആർ‌പിഎമ്മിൽ 147 എൻഎം കരുത്തും 1750-2500 ആർപിഎമ്മിൽ 470 എൻഎം ടോർക്കും ഉത്പാദിപ്പിക്കുണ്ട് ഈ എൻജിൻ.

Your Rating: