പുറത്തിറങ്ങാനിരിക്കുന്ന പുതിയ ബോണ്ട് ചിത്രമായ സ്പെക്ട്രെയിൽ ഉപയോഗിച്ചിരിക്കുന്ന സൂപ്പർ കാറുകൾ ഫ്രാങ്ക്ഫർട്ട് ഒാട്ടോഷോയിൽ അവതരിപ്പിച്ചു. ജാഗ്വർ സി-എക്സ് 75, റേഞ്ച് റോവർ സ്പോർട്ട് എസ് വിആർ, ലാൻഡ് റോവർ ഡിഫൻഡർ എന്നീ കാറുകൾ ആദ്യമായാണ് ഒരു പൊതു വേദിയിൽ പ്രദർശിപ്പിച്ചത്.
ചിത്രത്തിലെ താരങ്ങളായ നവോമി ഹാരിസ്, ഡേവിഡ് ബാറ്റിസ്റ്റ എന്നിവർ ചേർന്നാണ് കാറുകൾ അനാവരണം ചെയ്തത്. റോമിലെ തെരുവുകളിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു കിടിലൻ ചെയ്സ് സീനിൽ ബാറ്റിസ്റ്റ ഒാടിക്കുന്നത് ജാഗ്വർ സി-എക്സ് 75 ആണ്. ഇതു വരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ജാഗ്വർ എന്നാണ് ഇൗ കാറിന്റെ വിശേഷണം. ഒാസ്ട്രിയയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു ആക്ഷൻ രംഗത്തിലാണ് റോവർ സ്പോർട്ട് എസ് വിആർ എത്തുന്നത്.
ഡാനിയല്‍ ക്രെയ്ഗ് നാലാമതും ബോണ്ട് കുപ്പായം അണിയുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് പ്രശസ്ത നടന്‍ ക്രിസ്റ്റഫര്‍ വാള്‍ട്സ് ആണ്. മോണിക്ക ബലൂസിയും ലീ സിയഡക്സുമാണ് ചിത്രത്തിലെ ബോണ്ട് ഗേള്‍സ്.
സ്കൈഫാള്‍ ഒരുക്കിയ ഒാസ്കര്‍ ജേതാവായ സാം മെന്‍ഡസ് തന്നെയാണ് ഇൗ ബോണ്ട് ചിത്രവും സംവിധാനം ചെയ്യുന്നത്. ബാര്‍ബറ ബ്രൊക്കോളി, മൈക്കല്‍ ജി വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം നവംബര്‍ 6, 2015-ന് തിയറ്ററുകളിലെത്തും.