Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ജെ എൽ ആർ വാങ്ങാൻ ഓൺലൈൻ പ്ലാറ്റ്ഫോം

jagur-landrover

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് അഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ഇന്ത്യൻ ഇടപാടുകാർക്കായി ഓൺലൈൻ വാഹന ബുക്കിങ് സൗകര്യം ലഭ്യമാക്കി. ഇന്ത്യയിൽ വാഹനം വാങ്ങി റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ജെ എൽ ആർ ഡീലർമാർ മുൻകയ്യെടുത്താണ് ഈ സൗകര്യം ഒരുക്കിയത്. ജഗ്വാറിന്റെയോ ലാൻഡ് റോവറിന്റെയോ കാറുകൾ വാങ്ങുന്നതു കൂടുതൽ സൗകര്യപ്രദമാക്കാനും മികച്ച അനുഭവമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതെന്നു കമ്പനി വിശദീകരിച്ചു.

വാഹനത്തിനുള്ള ക്വട്ടേഷൻ ആവശ്യപ്പെടുന്നതിനും ടെസ്റ്റ് ഡ്രൈവ് അനുവദിക്കുന്നതിനും പുറമെ അഡ്വാൻസ് നൽകി കാർ ബുക്ക് ചെയ്യാനും ഈ ഓൺലൈൻ സംവിധാനത്തിൽ സൗകര്യമുണ്ട്. ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാതെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കാർ ബുക്ക് ചെയ്യാനും ഈ സംവിധാനത്തിൽ അവസരമുണ്ട്.ജെ എൽ ആർ ശ്രേണിയിൽ നിന്ന് ഇഷ്മുള്ള വകഭേദം തിരഞ്ഞെടുക്കുന്നതിനൊപ്പം ഇടപാടുകാർക്ക് ഇപ്പോൾ കൈവശമുള്ള കാർ എക്സ്ചേഞ്ച് ചെയ്യാനും അവസരമുണ്ട്. കൂടാതെ ഉപയോക്താവിന് ഇഷ്ടമുള്ള വായ്പാ സൗകര്യവും സ്വീകാര്യമായ പ്രതിമാസത്തവണ(ഇ എം ഐ)യുമൊക്കെ തിരഞ്ഞെടുക്കാനും ഓൺലൈൻ സംവിധാനത്തിൽ അവസരമുണ്ട്.

നിലവിൽ പ്രവർത്തനക്ഷമമായ ഈ ഓൺലൈൻ പോർട്ടൽ വഴി ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി ഉയർത്താനാവുമെന്നു കമ്പനി കണക്കുകൂട്ടുന്നു. ജഗ്വാർ വാഹനങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ www.findmeacar.in എന്ന സൈറ്റിലും ലാൻഡ് റോവർ ശ്രേണിയെക്കുറിച്ചുള്ള വിവരങ്ങൾ www.findmeasuv.in എന്ന സൈറ്റിലുമാണു ലഭിക്കുക.  

Your Rating: