Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് റെനഗേഡ് ഉടൻ

jeep-renegade

അമേരിക്കൻ യുട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് സെപ്റ്റംബർ ആദ്യം മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. തുടക്കത്തിൽ ഗ്രാന്റ് ചെരോക്കി, ഗ്രാൻറ് ചെരോക്കി എസ് ആർ ടി, റാംഗ്ലർ അൺലിമിറ്റഡ് എന്നീ മോഡലുകളായിരിക്കും കമ്പനി പുറത്തിറക്കുക. എന്നാൽ ഇവയ്ക്കു പുറമേ കമ്പനിയുടെ ചെറു എസ് യു വി റെനഗേഡും ഉടൻ വിപണിയിലെത്തിക്കാൻ ജീപ്പ് ആലോചിക്കുന്നു എന്നാണിപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

jeep-renegade-1

അടുത്ത വർഷം ആദ്യം പുറത്തിറക്കാനുദ്ദേശിക്കുന്ന മോഡലിന്റെ പരീക്ഷണയോട്ടങ്ങളും ഇന്ത്യയിൽ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളും സോഷ്യൽ മിഡിയകൾ വഴി പ്രചരിക്കുന്നു. മിനി എസ് യു വി എന്ന വിഭാഗത്തിൽ ജനീവ മോട്ടോർ ഷോയിൽ 2014 ലാണ് ആദ്യമായി റെനഗേഡ് പ്രദർശിപ്പിക്കപ്പെട്ടത്. ഫിയറ്റ് 500 എക്സുമായി ഘടകങ്ങളും പ്ലാറ്റ്ഫോമും പങ്കിടുന്ന വാഹനം തൊട്ടടുത്ത കൊല്ലം ഇറ്റലിയിലെ മെൽഫിയിൽ നിന്ന് ഉത്പാദനമാരംഭിച്ചു.

ഇന്ത്യയിൽ കോംപാക്റ്റ് എസ് യു വി സെഗ്മെന്റിൽ ടെറാനോയോടോ ഡസ്റ്ററിനോടോ പിടിച്ചു നിൽക്കാനൊത്ത വലുപ്പമുള്ള റെനെഗേഡിന് നാലു മീറ്ററിലധികം നീളമുണ്ട്. ജീപ്പ് പാരമ്പര്യങ്ങൾക്കു യോജിച്ച സ്മോൾ വൈഡ് ഫോർ വീൽ ഡ്രൈവ് പ്ലാറ്റ്ഫോം. രണ്ടു വീൽ, നാലു വീൽ മോഡലുകൾ. എൻജിൻ സാധ്യത പലതുണ്ടെങ്കിലും ഫിയറ്റ് മൾട്ടി ജെറ്റ് 2000 സി സി ഡീസലിനാണ് മുൻഗണന. 140 ബി എച്ച് പി കരുത്തുള്ള ഈ എൻജിനു പുറമെ ഫിയറ്റ് 1.6 ഡീസലും കുറഞ്ഞ മോഡലുകളിൽ വന്നേക്കാം.