Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് റാഗ്​ലറിന്റെ പിക്കപ്പ്

Jeep Wrangler Pickup

ഓഫ് റോഡ് ഓൺ റോഡ് പ്രേമികളെ ഒരുപോലെ മോഹിപ്പിക്കുന്ന വാഹനമാണ് ജീപ്പ് റാഗ്​ലർ. കഴിഞ്ഞ മുപ്പത് വർഷമായി റാഗ്​ലർ വിപണിയിലുണ്ടെങ്കിലും ഇതേവരെയൊരു പിക്കപ്പ് മോഡൽ റാഗ്​ലറിന്റെ ലേബലിൽ പുറത്തിറങ്ങിയിരുന്നില്ല. അമേരിക്കയിലും ഓസ്‌ട്രേലിയയിലും യൂറോപ്പിലുമടക്കം പലരാജ്യങ്ങളിലും ഏറ്റവും അധികം വിൽപ്പനയുള്ള വാഹനങ്ങൾ പിക്കപ്പുകളാണെങ്കിലും പിക്ക് അപ്പ് എന്ന സെഗ്മെന്റിലേയ്ക്ക് ജീപ്പ് കടന്നിരുന്നില്ല. 

ജീപ്പിന്റെ പിക്കപ്പിനായി മുറവിളികൂട്ടിയിരുന്ന ആരാധകർക്കൊരു സന്തോഷ വാർത്ത. ജീപ്പ് റാഗ്​ലറിനെ ആധാരമാക്കി പിക്കപ്പ് വാൻ നിർമ്മിക്കുന്നു. അമേരിക്കയിലായിരിക്കും റാഗ്​ലർ പിക്കപ്പ് ആദ്യം വിൽക്കുക. മിഡ് സൈസ് പിക്കപ്പ് നിർമ്മിക്കാനാണ് ജീപ്പ് ശ്രമിക്കുക എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കമ്പനി പുറത്തുവിട്ട വാർത്തകൾ പ്രകാരം പുതിയ റാഗ്​ലറിനെ അവതരിപ്പിക്കുന്നത് 2017 ലൊ 2018 ലോ ആയിരിക്കും, അക്കൂടെ തന്നെ പിക്കപ്പിനേയും അവതരിപ്പിക്കും എന്നാണ് കരുതുന്നത്.

ജീപ്പിന്റെ ഓഹിയോയിലൂള്ള ഫാക്റ്ററിയിൽ നിന്നായിരിക്കും ജീപ്പ് പിക്കപ്പ് പുറത്തുവരിക എന്നാണ് അറിയുന്നത്. ഈ വർഷമാദ്യം ജീപ്പ്, റെഡ് റോക്ക് റെസ്‌പോണ്ടർ എന്ന പേരിൽ ഒരു പിക്കപ്പ് കൺസെപ്റ്റ് പുറത്തിറക്കിയിരുന്നു. അതുമായി സാമ്യമുള്ളതായിരിക്കും ജീപ്പ് റാഗ്​ലർ പിക്കപ്പ് എന്നാണ് കരുതുന്നത്. 37 ഇഞ്ച് ടയർ, ഫയർ എസ്റ്റിഗ്യൂഷർ, റോഡ് സൈഡ് അസിസ്റ്റ് ആക്‌സസറീസ് കിറ്റ്, 3.6 ലിറ്റർ വി-8 എഞ്ചിൻ എന്നിവ അടങ്ങിയതായിരുന്നു റെഡ് റോക്ക് റെസ്‌പോണ്ടർ. പുതിയ ജീപ്പ് റാഗ്​ലർ പിക്കപ്പിന്റെ സ്‌പെസിഫിക്കേഷന്റെ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തിവിട്ടിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.