Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പിന്റെ അവിസ്മരണീയ മല കയറ്റം

jeep-climb

സമുദ്രനിരപ്പിൽ നിന്ന് 320 അടി ഉയരത്തിലുള്ള പാറ. 65 ഡിഗ്രിവരെ ചെരിവ്. ഇതിലൂടെ ഒരു വാഹനം കയറ്റണമെങ്കിൽ സാഹസികരല്ല അതിസാഹസികർ മാത്രമേ ധൈര്യപ്പെടുകയുള്ളു. എന്നാൽ ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ പ്രതിബന്ധത്തെ മറികടന്ന് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് ചരിത്രം കുറിച്ചിരിക്കുന്നു.

Jeep | 2016 Easter Jeep Safari | Lion’s Back

ഓഫ് റോഡ് പ്രേമികളുടെ പറുദീസയായ ലയൺസ് ബാക്ക് എന്ന കുന്നിന് മുകളിലാണ് ജീപ്പ് കയറിയത്. അമേരിക്കയിലെ മൊവാബ് യൂട്ടയിലെ ക്യാനിയോൺലാന്റ് നാഷണൽ പാർക്കിലാണ് ലയൺസ് ബാക്ക് എന്ന പ്രശസ്ത കുന്ന് സ്ഥിതി ചെയ്യുന്നത്. 2004 മുതൽ ഓഫ്റോഡ് പ്രേമികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന കുന്നിൽ പ്രത്യേകം അനുവാദം എടുത്താണ് ജീപ്പുകൾ പ്രവേശിച്ചത്.

jeep-climb-2

ഇസ്റ്റർ ജീപ്പ് 50-ാമത് ആനുവൽ സഫാരിയുടേയും ജീപ്പ് ബ്രാൻഡിന്റെ 75-ാം വർഷികവും പ്രമാണിച്ചാണ് ഈ അഭ്യാസ പ്രകടനം നടന്നത്. ജീപ്പ് റാംഗ്ലർ, റാംഗ്ലർ അൺലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി എന്നീ മോഡലുകളാണ് കമ്പനി കുന്നുകയറാൻ ഉപയോഗിച്ചത്.
 

Your Rating: