Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻകണ്‍ട്രോൾറ്റിഎം ആപ്പുമായി ജാഗുവർ ലാൻഡ് റോവർ

incontrol-app

വാഹനത്തിലെ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റത്തെ സ്മാർട്ഫോണിലൂടെ ജനപ്രിയ ആപ്പുകളുമായി ബന്ധിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ - ഇൻകണ്‍ട്രോൾറ്റിഎം ആപ്പ്സ് (InControlTMApps) ജാഗുവർ ലാൻഡ് റോവർ (ഇന്ത്യ) പുറത്തിറക്കി. ബോസ്ക് (Bosch) ഇന്ത്യയുമായി സഹകരിച്ചാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് സ്മാർട്ഫോണുകളിൽ ഈ സേവനം ലഭ്യമാകും.

ജനപ്രിയ ആപ്പുകളായ എൻഡിറ്റിവി, ഹംഗാമ, മാപ്മൈഇന്ത്യ, സൊമാറ്റോ ആപ്പുകൾ ഈ സേവനത്തിലൂടെ ഉപയോഗിക്കാനാകും. റെയ്ഞ്ച് റോവർ, റെയ്ഞ്ച് റോവർ സ്പോർട്ട്, 2016 മോഡൽ ഡിസ്കവറി സ്പോർട്ട് തുടങ്ങിയ ലാൻഡ്റോവർ മോഡലുകളിലാണ് ഈ അത്യാധുനിക സേവനം ലഭ്യമാകുക.

വാഹനം ഓടിക്കുമ്പോഴും ജനപ്രിയ ആപ്പുകൾ അനായാസം ഉപയോഗിക്കാവൻ ഇൻകണ്‍ട്രോൾറ്റിഎം ആപ്പ്സ് സഹായിക്കുന്നു. ഇതിലൂടെ ഉപയോക്താവിന് കൂടുതൽ ആഡംബരം അനുഭവവേദ്യമാകുമെന്നും ജാഗുവർ ലാൻഡ് റോവർ ഇന്ത്യയുടെ പ്രസിഡന്റ് രോഹിത് സൂരി പറയുന്നു. ആകർഷക രൂപകൽപന, കരുത്ത്, മികച്ച ആഡംബര സൗകര്യങ്ങൾ എന്നിവയിലൂടെ ഉപയോക്താക്കളുടെ മനസ് പിടിച്ചെടുത്തു കഴിഞ്ഞ ലാന്‍ഡ്റോവർ മോഡലുകൾക്ക് പുതിയ സാങ്കേതികവിദ്യ ഒരടി കൂടി മുന്നിലെത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സൂരി പറയുന്നു.