Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെ എൽ ആർ സ്​ലൊവാക്യ ശാല: ആദ്യ ഘട്ട ചെലവ് 200 കോടി ഡോളർ

Jaguar Land Rover (JLR)

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) സ്​ലൊവാക് റിപബ്ലിക്കിൽ നിർമാണശാല സ്ഥാപിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 200 കോടി ഡോളർ(ഏകദേശം 12,968 കോടി രൂപ) ആണു ചെലവ് പ്രതീക്ഷിക്കുന്നത്.

യു കെയ്ക്കു പുറത്ത് യൂറോപ്പിൽ സ്ഥാപിക്കുന്ന ആദ്യ നിർമാണശാല സ്​ലൊവാക്യയിലാവുമെന്നു കഴിഞ്ഞ ഓഗസ്റ്റിലാണു ജെ എൽ ആർ പ്രഖ്യാപിച്ചത്. എന്നാൽ ശാലയ്ക്കുള്ള നിക്ഷേപം എത്രയാവുമെന്ന് ആ ഘട്ടത്തിൽ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

സ്​ലൊവാക് റിപബ്ലിക്കിൽ നിക്ഷേപം നടത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മോട്ടോഴ്സിന്റെ ജെ എൽ ആർ മാറിയെന്നു രാജ്യത്തെ ധനകാര്യ മന്ത്രി വാസിൽ ഹുദാക് അറിയിച്ചു. 200 കോടി ഡോളർ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ആദ്യ ഘട്ടത്തിൽ 400 തൊഴിവസരങ്ങൾ സൃഷ്ടിക്കപ്പെടും. അനുബന്ധ മേഖലയിൽ അരലക്ഷത്തോളം പേർക്കും ജോലി ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിത്ര നഗരത്തിൽ പുതിയ നിർമാണശാല തുടങ്ങാൻ കഴിഞ്ഞ ഓഗസ്റ്റ് 11നാണു ജെ എൽ ആർ സ്​ലൊവാക് റിപബ്ലിക്കിലെ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. അടുത്ത ദശാബ്ദത്തോടെ പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശാലയാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. പുതിയ ശാല 2018ൽ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.

ഉൽപ്പാദന ചെലവിലെ കുറവും യൂറോപ്യൻ യൂണിയനിലെ വിപണികളോടുള്ള സാമീപ്യവുമാണു മധ്യ യൂറോപ്പിനെ വാഹന നിർമാതാക്കളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നത്. ജെ എൽ ആറിനു മുമ്പേ ഫോക്സ്​വാഗൻ, ടൊയോട്ട, ഹ്യുണ്ടായ്, ജനറൽ മോട്ടോഴ്സ് തുടങ്ങിയ കമ്പനികൾ ഈ മേഖലയിൽ നിർമാണശാലകൾ സ്ഥാപിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.