ന്യൂഡൽഹി ∙ ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിസാന്റെ പുതിയ ബ്രാൻഡ് അംബാസിഡർ. രാജ്യത്തു പുറത്തിറക്കുന്ന വാഹനങ്ങളുടെ അംബാസിഡറായാണ് ജോണിനെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉടനെ വിൽപനക്കെത്തുമെന്നു കമ്പനി അറിയിച്ചിരിക്കുന്ന ജിറ്റി-ആർ സ്പോർട്സ് കാർ, എക്സ് ട്രെയിൽ ഹൈബ്രിഡ് എസ് യു വി എന്നിവയുടെ പ്രചാരണത്തിന് ഇനി ബോളിവുഡ് താരവുമുണ്ടാകും.
ബോളിവുഡ് സൂപ്പർ താരത്തെ ബ്രാൻഡ് അംബാസിഡറാക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാനാവുമെന്നു നിസാൻ കരുതുന്നു. ഡൽഹിയിൽ നടക്കുന്ന ഓട്ടൊ എക്സ്പൊ വേദിയിൽ വച്ചാണ് ജോൺ എബ്രഹാമിനെ പുതിയ ബ്രാൻഡ് അംബാസിഡറായി നിസാൻ പ്രഖ്യാപിച്ചത്.
നിസാനുമായുള്ള പുതിയ കരാർ സന്തോഷം നൽകുന്നുവെന്ന് ജോൺ പ്രതികരിച്ചു. ഡ്രൈവിങ്ങ് എക്കാലത്തും തന്റെ പാഷനാണ്. ഒരു ഇതിഹാസമാണ് ജിറ്റി-ആർ. ഏതൊരാളെയും ആകർഷിക്കാനുള്ള മികവും കരുത്തും ഈ മോഡലിനുണ്ട്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ മോഡലാണ് എക്സ് ട്രെയിൽ ഹൈബ്രിഡെന്നും ജോൺ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.