Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിൻജ 650’ വിലയിൽ 40,000 രൂപ ഇളവ്

ninja-650

നൂറ്റി ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കി മോട്ടോഴ്സ് ഇന്ത്യയിൽ ‘നിൻജ 650’ ബൈക്കിന് 40,000 രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇതോടെ ഡൽഹി ഷോറൂമിൽ 5,37,420 രൂപയ്ക്കു വിറ്റിരുന്ന ‘നിൻജ 650’ ഇനി 4,97,420 രൂപയ്ക്കു ലഭിക്കും.

എൻജിൻ ശേഷിയും പ്രകടനക്ഷമതയുമേറിയ ബൈക്കുകളുടെ വിൽപ്പന വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കാവസാക്കി വിലക്കിഴിവ് അനുവദിച്ചത്. ഈ മാസം ഒന്നിനു നിലവിൽ വന്ന പുതുക്കിയ വില 2015 മോഡൽ ബൈക്കുകൾക്കു മാത്രമാണു ബാധകമെന്നും കമ്പനി വ്യക്തമാക്കുന്നു. ഫോർ സ്ട്രോക്ക്, ഡി ഡി എച്ച് സി, എട്ടു വാൽവ്, പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ്, 649 സി സി എൻജിനാണ് ഈ ‘നിൻജ’യ്ക്കു കരുത്തേകുന്നത്. 8500 ആർ പി എമ്മിൽ 72 പി എസ് വരെ കരുത്തും 7000 ആർ പി എമ്മിൽ 64 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.