Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനോ ആർ എസ് അറിയേണ്ടതെല്ലാം

baleno-rs-concept Baleno RS Concept

കരുത്തു കൂടിയ ചെറു ഹാച്ചുകളുടെ വിപണി ചൂടുപിടിക്കുകയാണ്. പുന്തോ അബാർത്ത്, ഫോക്സ്‍വാഗൺ പോളെ ജിടി ടിഎസ്ഐ തുടങ്ങിയ വാഹനങ്ങളുള്ള സെഗ്‍മെന്റിലേയ്ക്ക് മാരുതിയും എത്തുന്നു. പ്രീമിയം ഹാച്ചായ ബലേനോയുടെ കരുത്തുകൂടിയ വകഭേദം ആർഎസ് ഈ വർഷം തന്നെ പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ബുസ്റ്റർജെറ്റ് പെട്രോൾ‌ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 110 ബിഎച്പിയും ടോർക്ക് 170 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കീമി വേഗത കൈവരിക്കാൻ 12 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും കാറിന്.

baleno-rs-concept-1 Baleno RS Concept

ബൂസ്റ്റർ ജെറ്റ് എൻജിനുമായി ഇന്ത്യയിലെത്തുന്ന ആദ്യ കാറായിരിക്കും ബലേനോ. പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി തന്നെയായിരിക്കും ആർഎസിന്റേയും വിൽപ്പന. കഴിഞ്ഞ ഫെബ്രുവരി നടന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബലേനോയെ കാഴ്ച്ചയിൽ കൂടൂതൽ സ്പോർട്ടിയായിട്ടുണ്ട് ബലേനോ ആർഎസ്. സ്പോർടിയായ മുൻ-പിൻ ബമ്പറുകൾ, സ്കേർട്ടിങ്ങുകള്‍, ഡയമഡ് കട്ട് അലേയ് വീലുകൾ എന്നിവ പുതിയ ബലേനോയിലുണ്ടാകും. മാറ്റങ്ങൾ പുറം ഭാഗത്ത് മാത്രം ഒതുക്കാത്തെ കൂടുതൽ സ്പോർട്ടിയായിരിക്കും ഉൾഭാഗവും. റിവേഴ്സ് ക്യാമറ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ്കൺട്രേൾ, ആപ്പിൾ കാർ പ്ലേയോടുകൂടിയ 7 ഇഞ്ച് ടച്ച്സ്ക്രീൻ എന്റർടൈൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും ആർ എസിൽ.

maruti-suzuki-baleno-rs-201 Baleno RS Concept

പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് നിലവിലെ ‘ബലേനൊ’ വിൽപ്പനയ്ക്കുള്ളത്. 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന് കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ (സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം. 

Your Rating: