Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെയുവി 100–നെ അടുത്തറിയാം, വിലയും ഫീച്ചറുകളും

kuv-100-4

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽ‌പ്പനയുള്ള ബി സെഗ്‍മെന്റ് ഹാച്ച്ബാക്കിൽ മത്സരിക്കാനെത്തുന്ന ചെറു എസ് യുവിയാണ് കെയുവി 100. കൂള്‍ എസ് യു വി അല്ലെങ്കിൽ യങ് എസ് യു വി എന്നൊക്കെ കമ്പനി വിളിക്കുന്ന എസ് യുവി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അഞ്ച് ലക്ഷത്തിൽ താഴെ വിലയുള്ള ഈ കാറിൽ മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച എം ഫാൽക്കൺ പെട്രോൾ എൻജിനും ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്.

എം ഫാല്‍ക്കണ്‍ ജി 80 എന്നു പേരിട്ടിരിക്കുന്ന 1.2 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിൻ 5500 ആർപിഎമ്മിൽ 82 ബിഎച്ച്പി കരുത്തും 3500-3600 ആർപിഎമ്മിൽ 115 എന്‍എം ടോർക്കും ഉതിപാദിപ്പിക്കും. 18.15 കിമീ/ലീറ്റര്‍ കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഡി75 എന്നു പേരുള്ള 1.2 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിൻ 375 ആർപിഎമ്മിൽ 77 ബിഎച്ച്പി കരുത്തും 1750-2250 ആർപിഎമ്മിൽ 190 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും.

kuv-interior-1

കെയുവി രാജ്യത്തെ ഏറ്റവും മൈലേജുള്ള ഡീസല്‍ എസ്‍യുവി എന്നാണ് മഹീന്ദ്ര ആവകാശപ്പെടുന്നത്. മൈലേജ് 25.32 കിമീ/ലീറ്ററാണ് കമ്പനി പറയുന്ന മൈലേജ്. കെയുവിയുടെ മറ്റൊരു പ്രധാന പ്രത്യേകത ആറു പേർക്കിരിക്കാവുന്ന മോഡലുമുണ്ടെന്നുള്ളതാണ്. മുന്നില്‍ ഡ്രൈവർ അടക്കം മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന വിധം ബെഞ്ച് സീറ്റ് നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗീയര്‍ലീവറും ഹാന്‍ഡ് ബ്രേക്കുമെല്ലാം ഡാഷ്ബോര്‍ഡിലാണ് ഉറപ്പിച്ചിരിക്കുന്നത്.

വേരിയന്റുകളും ഫീച്ചറുകളും കൊച്ചി എക്സ് ഷോറൂം വിലകളും

കെ2, കെ4, കെ6, കെ8 എന്നീ നാല് വകഭേദങ്ങള്‍ ‌വാഹനത്തിനുണ്ട്. ഇതിൽ കെ2, കെ4, കെ6 എന്നീ മോഡലുകൾക്ക് എയർബാഗ് ഓപ്ഷനായി നൽകിയിട്ടുണ്ട്. എല്ലാ മോഡലുകളിലും എബിഎസ് ഇബിഡി ബ്രേക്കുകൾ ഉണ്ട്.

kuv-100-5

കെ 2

ഇബിഡിയോടു കൂടിയ എബിഎസ്, റിയർ സ്പോയിലറുകൾ, ടിൽറ്റഡ് ഇലക്ട്രിക്ക് പവർ സ്റ്റിയറിംഗ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, പിന്‍ നിരയിലെ അണ്ടർഫ്ലോർ സ്റ്റോറേജ്. മുൻ യാത്ക്കാരന്റെ സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയ്സ് എന്നിവ കെ 2 ന്റെ പ്രത്യേകതകളാണ്. വില- പെട്രോൾ മോഡലിന് 4.59 ലക്ഷം രൂപയും ഡീസൽ മോഡലിന് 5.41 ലക്ഷം രൂപയും. എയർബാഗുള്ള മോഡലിന് 22000 രൂപവരെ വർദ്ധിക്കും.

കെ 4

kuv-interior

കെ 2 ലെ ഫീച്ചറുകൾ കൂടാതെ ഫുൾ വീല്‍ ക്യാപുകൾ, പവര്‍ വിന്‍ഡോ, മടക്കാവുന്ന പിന്‍സീറ്റ്, വീല്‍ ആര്‍ച്ച് ക്ലാഡിങ്. മാനുവൽ സെന്റർ ലോക്കിങ് എന്നിവയുണ്ട്. വില- പെട്രോൾ മോഡലിന് 4.95 ലക്ഷം രൂപയും (5 സീറ്റർ), 5.03 ലക്ഷം രൂപ (6 സീറ്റർ) ഡീസൽ മോഡലിന് 5.76 (5 സീറ്റർ) ലക്ഷം രൂപയും 5.81 ലക്ഷം രൂപയും(6 സീറ്റർ). എയർബാഗുള്ള മോഡലിന് 22000 രൂപവരെ വർദ്ധിക്കും.

കെ 6

kuv-100

കെ 4 ഫീച്ചറുകള്‍ കൂടാതെ റൂഫ് റയിലുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യമിററുകള്‍, മുന്നിലെ ഗ്രില്ലില്‍ ക്രോം ഗ്രിൽ, ഡോർസൈഡ് ക്ലാഡിങ്, റിമോട്ട് കീലെസ് എന്‍ട്രി, പിയാനോ ബ്ലാക്ക് ഇന്റീരിയര്‍, മൂഡ് ലൈറ്റിങ്. പവർ-ഇക്കോ മോഡുകൾ (ഡീസലിൽ മാത്രം). ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. രണ്ടാം നിരയില്‍ പവര്‍ ഔട്ട്‍ലെറ്റ്. വില- പെട്രോൾ മോഡലിന് 5.55 ലക്ഷം രൂപയും (5 സീറ്റർ) 5.60 ലക്ഷം രൂപയും (6 സീറ്റർ) ഡീസൽ മോഡലിന് 6.41 ലക്ഷം രൂപയും (5 സീറ്റർ) 6.46 ലക്ഷം രൂപയും ( 6 സീറ്റർ). എയർബാഗുള്ള മോഡലിന് 22000 രൂപവരെ വർദ്ധിക്കും.

കെ 8

കെ 6 ഫീച്ചറുകള്‍ കൂടാതെ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഡേ ടൈം റണ്ണിങ് ലാംപ്, അലോയ് വീലുകള്‍, മുന്നിലേയും പിന്നിലേയും ഫോഗ് ലാംപുകള്‍, സ്റ്റിയറിങ്ങില്‍ ഓ‍ഡിയോ കണ്‍ട്രോള്‍, മൈക്രോ ഹൈബ്രിഡ് ടെക്നോളജി എന്നിവയാണ് കൂടിയ വകഭേദമായ കെ 8 ലെ പ്രത്യേകൾ. വില- പെട്രോൾ മോഡലിന് 6.11 ലക്ഷം രൂപയും ഡീസൽ മോഡലിന് 6.97 ലക്ഷം രൂപയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.