Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തെ നയിക്കാൻ ലംബോർഗിനി ഉറാകാൻ

follow-me-lamborghini Lamborghini Huracan

സൂപ്പർകാർ നിർമാതാക്കളുടെ തലസ്ഥാനമാണ് ഇറ്റലി. ലംബോർഗിനി, ഫെരാരി, മസറാറ്റി, പഗാനി തുടങ്ങി ലോകപ്രശസ്ത സൂപ്പർകാർ നിർമാതാക്കളെല്ലാം ഇറ്റലിക്കാരാണ്. ഇറ്റാലിയൻ കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ കാറാണ് ലംബോർഗിനി ഉറാകാൻ. ഇറ്റലിയിലേയും ദുബായിലേയും തുടങ്ങി ലോകത്തെ നിരവധി പോലീസ് സേനകൾ ഉറാകാൻ ഉപയോഗിക്കുന്നുണ്ട്.

follow-me-lamborghini-1 Lamborghini Huracan

ഇപ്പോഴിതാ ഇറ്റലിയിലെ ബോളോണി വിമാനത്താവളത്തിൽ ലംബോർഗിനി ഉറാകാൻ ഫോളോ മീ വാഹനമായി ഉപയോഗിക്കുന്നു. റൺവേയിൽ ലാൻഡ് ചെയ്ത വിമാനത്തെ പാർക്കിങ് ബേയിലേയ്ക്ക് നയിക്കാൻ വിമാനത്താവള അധികൃതർ ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് ഫോളോ മീ വാഹനങ്ങൾ എന്നു വിളിക്കാറ്. 2017 ജനുവരി വരെ എയർപോർട്ടിലെ ഫോളോ മീ വാഹനമായി ലംബോർഗിനി ഉണ്ടായിരിക്കും എന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചിരിക്കുന്നത്.

follow-me-lamborghini-2 Lamborghini Huracan

ലംബോർഗിനി തന്നെ പ്രത്യേകമായി ഡിസൈൻ ചെയ്താണ് വാഹനം വിമാനത്താവളത്തിൽ ഉപയോഗിക്കാൻ നൽകിയിരിക്കുന്നത്. 5.2 ലീറ്റർ, വി 10 എൻജിനാണ് ഉറാകാന് കരുത്തു പകരുന്നത്. 6250 ആർ പി എമ്മിൽ പരമാവധി 610 പി എസ് കരുത്തും. 6,500 ആർ പി എമ്മിൽ 560 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണു കാറിലുള്ളത്. മൊത്തം 1,389 കിലോഗ്രാം ഭാരമുള്ള, കൂപ്പെയായ ‘ഉറാകാൻ’ വെറും 3.2 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് ലംബോർഗിനിയുടെ വാഗ്ദാനം.
 

Your Rating: