Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതല്ലേ ശരിക്കുള്ള ട്രാഫിക്ക് ബ്ലോക്ക് ?

traffic-block-china

ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രാഫിക്ക് ബ്ലോക്കിൽ പെടാത്തവരായി ആരുമുണ്ടാകില്ല. കുറച്ച് സമയം അപഹരിച്ച് നമ്മെ മുഷിപ്പിക്കുന്ന ചെറിയ ബ്ലോക്കുകളൊക്കെയല്ലേ നാം കണ്ടിട്ടുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം ചൈനയിലുണ്ടായ ബ്ലോക്കിന്റെ ചിത്രങ്ങളും വിഡിയോയുമാണിപ്പോൾ ഇന്റർനെറ്റ് ലോകത്തെ താരം. ഏകദേശം 4 കിലോമീറ്ററോളം നീളമുള്ള ബ്ലോക്ക് മൂലം ലക്ഷക്കണക്കിന് ആളുകൾ മണിക്കൂറുകളോളമാണ് റോഡിൽ കുടുങ്ങിയത്. ബീജിംഗ്- ഹോങ്കോംഗ്-മക്കാവു എക്സ്പ്രസ് ഹൈവേയിലാണ് ബ്ലോക്കുകളുടെ ഈ സമ്മേളനം നടന്നത്.

നമ്മൾ പറയുന്നതുപോലെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതുകൊണ്ടല്ല ബ്ലോക്കുണ്ടായത്. അമ്പത് വരി പാതയാണ് മണിക്കുറുകളോളം നിശ്ചലമായത്. പൊതു അവധി ആഘോഷിച്ചതിന് ശേഷം നഗരത്തിലേയ്ക്ക് തിരിച്ചെത്തുന്ന ആളുകളായിരുന്നു ബ്ലോക്കിൽ കൂടുതലും എന്നാണ് ചൈനയിൽ നിന്നുള്ള പത്രങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്. കൂടാതെ ചൈനയിലെ 700 ദശലക്ഷം ആളുകൾ ഈ ദിവസങ്ങളിൽ അവധി ആഘോഷിച്ചെന്നും കണക്കുകൾ പറയുന്നു. ചൈനയിലെ ഏറ്റവും തിരക്കളുള പാതയിൽ ചെക്പോയിന്റ് സ്ഥാപിക്കാനുള്ള അധികതൃതരുടെ ബുദ്ധിപരമായ നീക്കമാണീ ഭീമൻ ബ്ലോക്കിൽ കലാശിച്ചത്.