Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഎൻജിയുടെ നികുതി പകുതിയായി കുറച്ചു

lng

പൊതു ഗതാഗത സംവിധാനങ്ങളുടെ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി എൽഎൻജിയുടെ നികുതി പകുതിയായി കുറച്ചു. അഞ്ച് ശതമാനത്തിൽ നിന്ന് 2.5 ശതമാനമായാണ് കുറച്ചത്. കേരളത്തിൽ എൽഎൻജി ബസുകൾ ഓടിക്കാൻ സർക്കാർ തീരുമാനിച്ചത് അടുത്തിടെയാണ്. ഡീസലിനും പെട്രോളിനും സിഎന്‍ജിക്കും (കംപ്രസ്‍ഡ് നാചുറൽ ഗ്യാസ്) ഇലക്ട്രിക് ബസുകൾക്കും ബദലാണ് എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) ബസുകള്‍.

പരമ്പരാഗത ബസുകളും എല്‍എന്‍ജി ബസുകൾ തമ്മിലുള്ള വ്യത്യാസം?

ഡീസൽ, സിഎന്‍ജി എന്നിവയെ അപേക്ഷിച്ചു മലിനീകരണവും ചെലവും കുറഞ്ഞവയുമാണ് എൽഎൻജി ബസുകൾ. സിഎന്‍ജി ബസുകൾക്കു സമാനമായ സാങ്കേതികവിദ്യയാണ് എൽഎന്‍ജി ബസുകളിലും ഉപയോഗിക്കുന്നത്. തണുപ്പു നിലനിർത്താന്‍ എല്‍എന്‍ജി ടാങ്കുകൾ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണു നിര്‍മിച്ചിരിക്കുന്നത്. സിഎന്‍ജി ബസുകളെ അപേക്ഷിച്ചു ശരാശരി  വില കൂടുമെങ്കിലും എൽഎന്‍ജിക്കു വില കുറവായതിനാല്‍ ലാഭകരമാകും. 420 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കിൽ 190കിലോ വരെ എല്‍എൻജി നിറയ്ക്കാം നടത്താനാകുമെന്നതിനാൽ ദീർഘദൂര സർവീസുകൾക്കും ഉപയോഗിക്കാം. സിഎന്‍ജി ബസുകൾക്ക് 200 കിലോ മീറ്റര്‍ വരെ ഒാടനുള്ള ശേഷിയേ ഉള്ളൂ. എൽ എൻജി ബസുകൾക്ക് താരതമ്യേന ഭാരം കുറവാണ്.

സിഎൻജിയെ അപേക്ഷിച്ച് എൽഎൻജിക്ക് ഉൗർജസാന്ദ്രത കൂടിയതിനാൽ ഇന്ധനക്ഷതയിലും വർധനവുണ്ട്. ശബ്ദമലിനീകരണത്തിലെ കുറവും പ്രത്യേകതയാണ്. വാഹനത്തിന് പരിപാലനച്ചെലവ് കുറവാണ്, താരതമ്യേന സുരക്ഷിതത്വം കൂടുതലാണ് എന്നിവയാണ് മറ്റു മേൻമകൾ. സിഎന്‍ജി ഉൾപ്പെടെയുള്ള ഇതര ഇന്ധനങ്ങളെക്കാൾ 40 ശതമാനം വരെ ചെലവു കുറവാണെന്നതാണ് എല്‍എന്‍ജിയുടെ മറ്റൊരു നേട്ടം. മലിനീകരണത്തോതും 30 ശതമാനം കുറയും. കിലോയ്ക്കും പരമാവധി നാലു രൂപയാണു ചെലവ്. സിഎന്‍ജി ബസുകളെ അപേക്ഷിച്ച് ഇവയുടെ പ്രതിദിന സഞ്ചാരശേഷി ഇരട്ടിയിലധികമാണ്. ഡീസൽ, സിഎൻജി ബസുകളേക്കാൾ അഞ്ചുലക്ഷം രൂപ വരെ വില കൂടും. ബസിന്റെ ഭാരവും കുറവാണ്.

Your Rating: