Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10,000 യൂണിറ്റ് വിൽപ്പന ലക്ഷ്യമിട്ടു ലോഹിയ ഓട്ടോ

Lohia Auto Industries

നടപ്പു സാമ്പത്തിക വർഷം 10,000 വാഹനങ്ങളെങ്കിലും വിൽക്കുമെന്നു ലോഹിയ ഗ്രൂപ്പിൽപെട്ട ലോഹിയ ഓട്ടോ ഇൻഡസ്ട്രീസ്. അടുത്ത മാർച്ചിനകം 10,000 വാഹനങ്ങൾ വിൽക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ലോഹിയ ഓട്ടോ ഇൻഡസ്ട്രീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയുഷ് ലോഹിയ അറിയിച്ചു. 3,500 വൈദ്യുത ഇരുചക്രവാഹനങ്ങളടക്കം അയ്യായിരത്തോളം യൂണിറ്റായിരുന്നു കഴിഞ്ഞ വർഷത്തെ വിൽപ്പന. നിലവിൽ 80 ഡീലർഷിപ്പുകളാണു കമ്പനിക്കുള്ളത്; നടപ്പു സാമ്പത്തിക വർഷം അവസാനിക്കുംമുമ്പ് വിൽപ്പനശാലകളുടെ എണ്ണം 200 ആയി ഉയർത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

കമ്പനിയുടെ ഡീസൽ എൻജിനുള്ള ത്രിചക്ര വാഹനങ്ങളും ഇ റിക്ഷകളും വൈകാതെ മധ്യപ്രദേശിൽ വിൽപ്പനയ്ക്കെത്തിക്കാനും ലോഹിയ ഓട്ടോയ്ക്കു പദ്ധതിയുണ്ട്. ‘ഫെയിം’, ‘ഓമസ്റ്റാർ’, ‘ജീനിയസ്’ എന്നീ വൈദ്യുത ഇരുചക്രവാഹനങ്ങളും ഡീസൽ എൻജിനുള്ള ഓട്ടോറിക്ഷയായ ‘ഹംസഫറും’ വൈദ്യുത റിക്ഷയായ ‘ഹംരാഹി’യുമാണു ലോഹിയ ഓട്ടോ ഇൻഡസ്ട്രീസ് വിൽക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.