Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവാഘോഷം: ‘ഗസ്റ്റോ’യ്ക്കു പ്രത്യേക പതിപ്പുമായി മഹീന്ദ്ര

Mahindra Gusto Special Edition

നവരാത്രി — ദീപാവലി ഉത്സവകാലം ആഘോഷമാക്കാൻ മഹീന്ദ്ര ടു വീലേഴ്സിൽ നിന്നു ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യുടെ പരിമിതകാല പതിപ്പെത്തി. സാങ്കേതികവിഭാഗത്തിൽ മാറ്റമില്ലാതെ, പുത്തൻ ഇരട്ട വർണ സങ്കലനത്തിന്റെ പകിട്ടോടെ എത്തുന്ന സ്കൂട്ടറിന് ‘ഗസ്റ്റോ വി എക്സ് സ്പെഷൽ എഡീഷൻ’ എന്നാണു പേരിട്ടിരിക്കുന്നത്.

സാധാരണ ‘ഗസ്റ്റോ വി എക്സി’നെ അപേക്ഷിച്ചു നേരിയ വിലവർധനയോടെയാണു മഹീന്ദ്ര ഈ ‘സ്പെഷൽ എഡീഷൻ’ വിൽക്കുന്നത്; 49,350 രൂപയാണു പ്രത്യേക ‘ഗസ്റ്റോ വി എക്സി’ന്റെ വില. ഹോണ്ടയുടെ ‘ആക്ടീവ’, ടി വി എസിന്റെ ‘ജുപ്പീറ്റർ’, ഹീറോ മോട്ടോ കോർപിന്റെ ‘പ്ലഷർ’ തുടങ്ങിയവയോടാണു ‘ഗസ്റ്റോ’യുടെ മത്സരം. ‘ഗസ്റ്റോ’യ്ക്കു കരുത്തേകുന്നത് ഫോർ സ്ട്രോക്ക്, 109.6 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 7500 ആർ പി എമ്മിൽ എട്ടു ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 7.85 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പരിമിതകാല പതിപ്പിനു പുറമെ ഉത്സവകാല ആനുകൂല്യമെന്ന നിലയിൽ മഹീന്ദ്ര ടു വീലേഴ്സ് സൗജന്യ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.