ഡൽഹി–മുംബൈ സർവീസ് കോറിഡോറുമായി മഹീന്ദ്ര

Blazo

ഡൽഹി–മുംബൈ സർവീസ് കോറിഡോറുമായി മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ. പാതയിൽ എല്ലാ 60 കിലോമീറ്ററിനുള്ളിലും മികച്ച സർവീസ് നൽകുന്ന ഉപഭോക്തൃ കേന്ദ്രീകൃത സേവനമാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ എംടിബിടി ഉറപ്പുവരുത്തുക. രാജ്യത്തെ പ്രധാനകേന്ദ്രങ്ങളിൽ 7 എംപാർട്സ് പ്ളാസകൾകൂടി ആരംഭിച്ച് അടുത്ത സാമ്പത്തിക വർഷത്തിൽ 26 സ്പെയർ പാർട്സ് കേന്ദ്രങ്ങളെന്ന നിലയിൽ മികച്ച അനുബന്ധ ഘടകങ്ങളുറപ്പുവരുത്താനുള്ള പദ്ധതിയും മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ(എംടിബിടി) പ്രഖ്യപിച്ചിരിക്കുകയാണ്.

ഉപഭോക്താവിനടുത്തേക്ക് രണ്ടുമണിക്കൂറിനുള്ളിൽ എത്താനായില്ലെങ്കിൽ ഓരോ അധികമണിക്കൂറിനും 500 രൂപ കമ്പനി നഷ്ടപരിഹാരം നൽകുമെന്നും എംടിബിടി ഡിവിഷൻ മാനേജിംഗ് ഡയറക്ടർ നളിൻ മേഹ്ത പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനം ഉറപ്പുവരുത്തുന്നതിലൂടെ മഹീന്ദ്രയ്ക്ക് വ്യത്യസ്തമായ സ്ഥാനമുണ്ടെന്നും ട്രക്ക് ബസ് ബിസിനസ് ഇതിനുദാഹരണമാണെന്നും അതേപേലെ പുതിയ പദ്ധതികളും അതേ ചരിത്രമാവർത്തിക്കുമെന്നും എംടിബിടി ഡിവിഷൻ മാനേജിംഗ് ഡയറക്ടർ നളിൻ മേഹ്ത പറഞ്ഞു. ഏറ്റവും മികച്ച മൈലേജ് ഗ്യാരന്റിക്കും അതേപോലെ 48 മണിക്കൂർ അപ്ടൈം ഗ്യാരന്റിക്കും പുറമെ ഉപഭോക്താക്കളെ മുന്നിൽ കണ്ടും ഏറ്റവും മികച്ച വിൽപ്പനാനന്ത്ര സേവനവും ഉറപ്പുവരുത്തുമെന്ന് ഇദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ വാണിജ്യ വാഹനമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുംകൂടി അടുത്തിരിക്കുകയാണെന്നും മേഹ്ത പറഞ്ഞു. ഡൽഹി – മുംബൈ പാതയുടെ പ്രാധാന്യ മനസിലാക്കി ഏറ്റവും മികച്ച സ്പെയർപാർട്സുകളുടെ ലഭ്യത ഉറപ്പുവരുത്താനാണ് എംടിബിടി ഒരു സേവന ഇടനാഴി സംവിധാനം പ്രഖ്യാപിക്കുന്നത്. മാർച്ച് ഒന്നു മുതൽ രാജ്യത്തെ എല്ലാം എംപാർട്സ് പ്ളാസകളിലും ഏറ്റവും ആവശ്യമായ സ്പെയർപാർട്സുകളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും അഥവാ ലഭ്യമല്ലെങ്കിൽ സൗജന്യമായി എത്തിച്ചുനൽകുകയും ചെയ്യുമെന്നും കമ്പനി ഡയറക്ടർ പറയുന്നു. സർവീസ് ഇടനാഴിയിലെ സർവീസ് സെന്ററുകളിൽ എമർജന്‍സി റിപ്പയറുകളും പാർട്സ് റിപ്ളേസ്മെന്റും വാഹനത്തിന്റെ ഹെൽത്ത് ചെക്കപ്പും ഉണ്ടായിരിക്കും, സർവീസ് ഇടനാഴിയിലെ സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനായി ക്യാപെയ്ൻ സംഘടിപ്പിക്കുകയും ചെയ്യും.