Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ നുവോസ്പോർട് എത്തി; വില 7.35 ലക്ഷം മുതല്‍

mahindra-nuvosport Mahindra NuvoSport

മഹീന്ദ്രയുടെ പുതിയ കോംപാക്റ്റ് എസ് യു വി നുവോസ്പോർട് വിപണിയിലെത്തി 7.35 ലക്ഷം മുതൽ 10.19 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വിലകൾ. 2012 ൽ ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര പുറത്തിറക്കിയ കോംപാക്റ്റ് എസ് യു വി ക്വാണ്ടോയുടെ പുതിയ പതിപ്പാണ് നുവോസ്പോർട്സ്. വിപണിയിൽ അധികം ചലനം സൃഷ്ടിക്കാനാവാഞ്ഞ ക്വോണ്ടോയ്ക്ക് അടിമുടി മാറ്റങ്ങൾ വരുത്തിയാണ് നുവോസ്പോർട്സ് ആക്കി പുറത്തിറക്കിയിരിക്കുന്നത്.

mahindra-nuvosport-1 Mahindra NuvoSport

പുതുതലമുറ സ്‌കോർപിയോയും, ടിയുവി300 നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ വാഹനത്തിന് മസിലൻ ആകാരഭംഗിയും മികച്ച ലുക്കുമാണ് നൽകിയിരിക്കുന്നത്. ഹെ‍ഡ്‌ലാംപുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍, ഗ്രില്‍, ബമ്പര്‍, അലോയ്സ് എന്നിവയാണ് മുൻവശത്തെ പുതുമകൾ. പിന്‍ഭാഗത്ത് കാര്യമായ മാറ്റമില്ല. പുതിയ ക്ലിയര്‍ ലെന്‍സ് ടെയ്ല്‍ ലാംപുകളാണ് പിന്‍ഭാഗത്തുള്ളത്.

mahindra-nuvosport-2 Mahindra NuvoSport

നിലവിൽ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന മോഡലും എഎംടി ഗിയർബോക്സോടുകൂടിയ മോഡലും മാത്രമേ കമ്പനി പുറത്തിറക്കിയിട്ടുള്ളു. 1.5 ലീറ്റർ ‍‍ഡീസൽ എൻജിൻ 3750 ആർപിഎമ്മിൽ 100 ബിഎച്ച്പി കരുത്തും 1600-2800 ആർപിഎമ്മിൽ 240 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കും. എൻ4, എൻ4 പ്ലസ്, എൻ6, എൻ6 എഎംടി, എൻ8, എൻ8 എഎംടി എന്നി വകഭേദങ്ങളിൽ വാഹനം ലഭിക്കും. ഏഴു സീറ്ററായ നുവോസ്പോർട്സ് മാരുതി സുസുക്കി എർടിഗ, ഹോണ്ട മൊബിലിയോ എന്നിവയുമായിട്ടാകും പ്രധാനമായും മൽസരിക്കുക.

Your Rating: