Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്പർ പ്ലേറ്റിൽ ഉടമ സ്വന്തം പേരെഴുതി

swift-fake-number-palte

നമ്പർ പ്ലേറ്റുകളിൽ പല തരം അലങ്കാരങ്ങൾ കാണിക്കുന്നവരുണ്ട്. ഫാൻസി നമ്പർ സംഘടിപ്പിച്ച് അത് പല വിധത്തിൽ എഴുതിപ്പിടിപ്പിക്കുന്നവരും നമ്പർ പ്ലേറ്റ് സ്ഥാനം മാറ്റി വയ്ക്കുന്നവരും അങ്ങനെ നിയമവിരുദ്ധമായ സാഹസങ്ങൾ കാട്ടുന്നവർ പലരാണ്. എന്നാൽ നമ്പർ പ്ലേറ്റിൽ സ്വന്തം പേരെഴുതി വച്ച ഒരാൾ പുലിവാൽ പിടിക്കുന്നത് ഇതാദ്യമാവണം.

കഴിഞ്ഞ ദിവസം ചെന്നൈ ട്രാഫിക് പൊലീസിന്റെ കയ്യിലാണ് കക്ഷി പെട്ടത്. ആശാൻ തന്റെ പുതിയ സ്വിഫ്റ്റ് കാറിന്റെ നമ്പർ പ്ലേറ്റിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചത് ‘ഹിഗ്ഗിൻസ്’ എന്ന്. എന്താണ് ഹിഗ്ഗിൻസ് എന്ന് അറിയുന്നതിനായി പോലീസ് ആളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. അപ്പോഴാണ് ഉടമയുടെ പേരാണ് ഹിഗ്ഗിൻസ് എന്ന് വ്യക്തമായത്.

പൂജയുടെ അവധിക്കാണ് നമ്പർ അനുവദിച്ചുള്ള അറിയിപ്പ് കിട്ടിയതെന്നും അതിനാൽ നമ്പർ പ്ലേറ്റ് ഉണ്ടാക്കാൻ സാധിച്ചില്ലെന്നുമാണ് ഉടമ പൊലീസിനെ അറിയിച്ചത്. എന്നാൽ അതൊന്നും പേരെഴുതിയ നമ്പർ പ്ലേറ്റ് വച്ചതിന് ന്യായീകരണമാവില്ലെന്ന് അറിയിച്ച പൊലീസ് കനത്ത പിഴ ഇൗടാക്കുകയും ചെയ്തു. ഉടനെ നമ്പർ പ്ലേറ്റ് മാറ്റിക്കോളാമെന്ന ഉറപ്പിനെ തുടർന്നാണ് പൊലീസ് വാഹനം വിട്ടുകൊടുത്തത്.