Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3.5 ലക്ഷവും മാരുതിയും ഉണ്ടെങ്കിൽ ?

3 മാസവും 3.5 ലക്ഷം രൂപയും ഒരു മാരുതി 800-ഉം ഉണ്ടെങ്കിൽ ചിത്രത്തിൽ കാണുന്ന സൂപ്പർ കാറിന്റെ രൂപത്തിലാക്കാം. വെറും മോഡിഫിക്കേഷൻ അല്ലിത്, മറിച്ച് പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ പുതിയത് തന്നെ വച്ചു പിടിപ്പിച്ചിരിക്കുന്നു.

ബോഡി മുഴുവൻ മൂടുന്ന ഫുൾ കിറ്റ്, വീൽ ആർച്ചുകൾ, സൈഡ് സ്കേർട്ടുകൾ, അലോയ് വീലുകൾ അങ്ങനെ മൊത്തത്തിൽ മാരുതി മറ്റൊരു സൂപ്പർ കാറാവുന്നു. മുൻവശത്തെ ഗ്രില്ലുകൾ എടുത്തു കളഞ്ഞിരിക്കുന്നു. ഹെഡ് ലൈറ്റുകൾ ഫിയറ്റ് പാലിയോയുടേതാണ്.

4 ഡോറുകളുള്ള മാരുതി മോഡിഫിക്കേഷനു ശേഷം 2 ഡോർ കാറാവുന്നു. ഡോറുകൾ എല്ലാം കൈപ്പണി തന്നെ. ടെയിൽ ലാംപുകൾ ഷെവർലെ സ്പാർക്കിൽ നിന്നു കടമെടുത്തവയാണ്. മുകൾവശത്തെ ക്യാൻവാസ് സൗകര്യാർത്ഥം തുറക്കുകയും അടയ്ക്കുകയും ചെയ്യാം.

ഡാഷ്ബോർഡിലെ എസി വെന്റുകൾ നിസ്സാൻ ടെറാനോയിൽ നിന്ന് കടമെടുത്തവയാണ്. പുതുക്കിയ ഗീയർ നോബുകൾ, എൽസിഡി ഡിസ്പ്ലേ ചേർന്ന ഇൻഫോടെയിൻമെന്റ് സിസ്റ്റം ഒക്കെ ചേരുമ്പോൾ ഉൾവശവും സൂപ്പർ. ഡൽഹിയിലെ ജെഎസ് ഡിസൈൻസ് എന്ന സ്ഥാപനമാണ് കാറിനെ ഇൗ രൂപത്തിലാക്കി തരുന്നത്. നമ്പർ: +919811220071