Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനോ എത്തി. വില 4.99 ലക്ഷം മുതൽ

Maruti Baleno

പുത്തൻ വിപണന ശൃംഖലയായ ‘നെക്സ’ വിൽപ്പനയ്ക്കെത്തിക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ മാരുതി സുസുക്കി ഇന്ത്യ അവതരിപ്പിച്ചു. 4.99 ലക്ഷമാണ് കാറിന്റെ പ്രാരംഭ വില.

നാലു വകഭേദങ്ങളിലാണു ‘ബലേനൊ’ വിൽപ്പനയ്ക്കുണ്ടാവുക; മൊത്തം ഏഴു നിറങ്ങളിൽ കാർ ലഭ്യമാവും. പ്രീമിയം മോഡലുകൾക്കായി മാരുതി സുസുക്കി സ്വീകരിച്ചിരിക്കുന്ന നാമകരണരീതിയാണു ‘ബലേനൊ’യുടെ വകഭേദങ്ങളും പിന്തുടരുക. ഇതോടെ അടിസ്ഥാന മോഡൽ ‘സിഗ്മ’ എന്നും മുന്തിയ വകഭേദം ‘ആൽഫ’ എന്നും അറിയപ്പെടും; ‘ഡെൽറ്റ’യും ‘സീറ്റ’യുമാണ് ഇടത്തരം വകഭേദങ്ങൾ. മെച്ചപ്പെട്ട സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനവും ‘ബലേനൊ’യുടെ എല്ലാ വകഭേദത്തിലും മാരുതി സുസുക്കി ലഭ്യമാക്കിയിട്ടുണ്ട്.

പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടാൻ പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും ‘ബലേനൊ’യുടെ വരവ്. ഡീസൽ വിഭാഗത്തിൽ 1.3 ലീറ്റർ ഡി ഡി ഐ എസ് എൻജിനും പെട്രോളിൽ 1.2 ലീറ്റർ എൻജിനുമാണു ‘ബലേനൊ’യ്ക്കു കരുത്തേകുക. മാനുവൽ ഗീയർബോക്സ് മാത്രമാണു ഡീസൽ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ. അതേസമയം പെട്രോൾ എൻജിനൊപ്പം മാനുവൽ ഗീയർബോക്സും സി വി ടി ഗീയർബോക്സും ലഭ്യമാവും.

മുന്നിൽ പവർ വിൻഡോ, ടിൽറ്റ് ചെയ്യാവുന്ന പവർ സ്റ്റീയറിങ്, ഗീയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, പിന്നിൽ പാഴ്സൽ ട്രേ, ഹീറ്റർ സഹിതമുള്ള എയർ കണ്ടീഷനർ, സെൻട്രൽ ലോക്കിങ് എന്നിവയാണ് അടിസ്ഥാന വകഭേദമായ ‘ബലേനൊ സിഗ്മ’യിൽ മാരുതി സുസുക്കി ലഭ്യമാക്കുന്നത്. ‘ഡെൽറ്റ’യിൽ മുന്നിലും പിന്നിലും പവർ വിൻഡോ, ഡീ ഫോഗർ സഹിതം റിയർ വൈപ്പർ, ക്ലൈമറ്റ് കൺട്രോളുള്ള എ സി, പവർ ഫോൾഡിങ് — അഡ്ജസ്റ്റബ്ൾ വിങ് മിറർ, റിയർ പാർക്കിങ് സെൻസർ, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, 60:30 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻസീറ്റ്, കീ രഹിത എൻട്രി, ആവശ്യക്കാർക്ക് സി വി ടി ട്രാൻസ്മിഷൻ എന്നിവയുണ്ട്.

Maruti Baleno

‘സീറ്റ’യിൽ ലതർ റാപ്ഡ് സ്റ്റീയറിങ് വീലും ഗീയർ നോബും, ടെലിസ്കോപിക് സ്റ്റീയറിങ് വീൽ, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, ഫോളോ മീ ഫംക്ഷൻ സഹിതം ഓട്ടമാറ്റിക് ഹെഡ്​ലാംപ്, അലോയ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കീ രഹിത എൻട്രി — പുഷ് ബട്ടൻ സ്റ്റാർട്ട്, ഫോഗ് ലാംപ് എന്നിവ കൂടി ഇടംപിടിച്ചിട്ടുണ്ട്.. മുന്തിയ വകഭേദമായ ‘ആൽഫ’യിലാവട്ടെ പ്രൊജക്ടർ ഹെഡ്​ലാംപും റിവേഴ്സ് കാമറയും സ്മാർട് പ്ലേ എന്റർടെയ്ൻമെന്റ് സംവിധാനവുമുണ്ട്.

Maruti Baleno

വിവിധ മോഡലുകളുടെ വില

Petrol

Maruti Baleno Sigma – INR 4.99 lakhs

Maruti Baleno Delta – INR 5.71 lakhs

Maruti Baleno Zeta – INR 6.31 lakhs

Maruti Baleno Alpha – INR 7.01 lakhs

Maruti Baleno Delta CVT – INR 6.76 lakhs

Diesel

Maruti Baleno Sigma – INR 6.16 lakhs

Maruti Baleno Delta – INR 6.81 lakhs

Maruti Baleno Zeta – INR 7.41 lakhs

Maruti Baleno Alpha – INR 8.11 lakhs

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.