Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് ക്രോസ് ഉപഭോക്താക്കൾക്ക് 90000 രൂപ തിരിച്ചു നൽകും

Maruti Suzuki S-Cross Maruti Suzuki S-cross

മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ് ഓവർ എസ് ക്രോസിന്റെ വില കുറച്ചതിനു പിന്നാലെ വാഹനത്തിന്റെ ആദ്യകാല ഉടമകൾക്ക് 90,000 രൂപ വരെ തിരിച്ചു നൽകാനും കമ്പനി ഒരുങ്ങുന്നു. വില കുറയ്ക്കുന്നതിനു മുമ്പ് 1.6 ലിറ്റർ വകഭേദം സ്വന്തമാക്കിയ ഉപഭോക്താക്കൾക്കാണ് തുക തിരിച്ചുനൽകുന്നത്. ഇതു കൂടാതെ വാഹനത്തിന് രണ്ടു വർഷ അധിക വാറന്റിയും നീട്ടി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ 1.3 ലിറ്റർ വകഭേദം സ്വന്തമാക്കിയവർക്ക് രണ്ട് വർഷ അധിക വാറന്റി മാത്രമേ കമ്പനി നൽകുന്നുള്ളു.

Maruti Suzuki S-Cross Maruti Suzuki S-cross

എസ് ക്രോസിന്റെ 1.3 ലിറ്റർ മോഡലിന് 40000 മുതല്‍ 60000 രൂപ വരെയും. 1.6 ലിറ്റർ മോഡലിന് 2.05 ലക്ഷം രൂപ വരേയുമായിരുന്നു നേരത്തെ കുറച്ചത്. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലേയ്ക്ക് മാരുതി പുറത്തിറക്കിയ ആദ്യ വാഹനമാണ് എസ് ക്രോസ്. പ്രീമിയം ഫീച്ചറുകളുമായി കഴിഞ്ഞ ഓഗസ്റ്റിലാണ് വാഹനം പുറത്തിറങ്ങിയതെങ്കിലും വിപണിയിൽ കാര്യമായ ചലനം സ‍ൃഷ്ടിച്ചിരുന്നില്ല. എന്നാൽ ഇളവു പ്രഖ്യാപിച്ചതിനു ശേഷം എസ് ക്രോസിന്റെ വിൽപ്പനയിൽ നേട്ടമുണ്ടായിട്ടുണ്ടെന്നു കമ്പനി വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ ‘എസ് ക്രോസി’ന്റെ വിൽപ്പന 21,000 യൂണിറ്റോളമായി ഉയർന്നെന്നാണു കണക്ക്.‌‌

Maruti Suzuki S-Cross Maruti Suzuki S-cross

വിവിധ നിർമാതാക്കൾക്കായി മികവു തെളിയിച്ച 1.3 ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനു പുറമെ കരുത്തു കൂടിയ 1.6 ലീറ്റർ ഡീസൽ എൻജിൻ വകഭേദവും വിപണിയിലുണ്ട്. ശേഷി കുറഞ്ഞ ‘ഡി ഡി ഐ എസ് 200’ എൻജിനു പരമാവധി 90 പി എസ് കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ‘ഡി ഡി ഐ എസ് 320’ എൻജിന്റെ പരമാവധി ശേഷിയാവട്ട 120 പി എസ് കരുത്തും 320 എൻ എം ടോർക്കുമാണ്. ശേഷി കുറഞ്ഞ എൻജിന് ലീറ്ററിന് 23.65 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; ശേഷിയേറിയ എൻജിൻ ലീറ്ററിന് 22.07 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.

Your Rating: