Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി റാലി: സുബീര്‍ റോയ്‌യും നീരവ് മേത്തയും ജേതാക്കള്‍

back-waters-rally മാരുതി സുസുക്കി ബാക്ക് വാട്ടേഴ്സ് റാലി ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തില്‍ ജേതാക്കളായ സുബീര്‍ റോയ്്‌യും നീരവ് മേത്തയും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനയ് പന്ത്, പ്രമുഖ റാലി ഡ്രൈവര്‍ ടുട്ടു ധവാന്‍ എന്നിവര്‍ സമീപം

കൊച്ചി: മാരുതി സുസുക്കി ബാക്ക് വാട്ടേഴ്സ് റാലി ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തില്‍ മാരുതി സുസുക്കി സ്വിഫ്റ്റില്‍ മത്സരിച്ച സുബീര്‍ റോയ്്‌യും നീരവ് മേത്തയും ജേതാക്കള്‍. മാരുതി സുസുക്കി നാഷണല്‍ സൂപ്പര്‍ ലീഗ് ടിഎസ്ഡി (ടൈം-സ്പീഡ്-ഡിസ്റ്റന്‍സ്) റാലിയുടെ മൂന്നാം പാദമായ ബാക്ക് വാട്ടേഴ്‌സ് റാലിയിലാണ് സുബീര്‍റോയ് - നീരവ് എന്നിവര്‍ ജേതാക്കളായത്. 16ന് ഊട്ടിയില്‍ ആരംഭിച്ച റാലി 19 ന് കൊച്ചിയില്‍ സമാപിച്ചു. നോണ്‍ ചാമ്പ്യന്‍ഷിപ്പ് എക്‌സ്‌പെര്‍ട്ട് വിഭാഗത്തില്‍ സതീഷ് ഗോപാലകൃഷ്ണനും സവേര ഡിസൂസയും ജേതാക്കളായപ്പോള്‍ നോണ്‍ ചാമ്പ്യന്‍ഷിപ്പ് അമച്വര്‍ വിഭാഗത്തില്‍ സന്തോഷ് എം, പ്രദീപ് എന്‍ എന്നിവര്‍ ജേതാക്കളായി.

കൊച്ചിയില്‍ നടന്ന ബാക്ക് വാട്ടേഴ്്‌സ്‌റാലിയുടെ സമ്മാനദാനച്ചടങ്ങില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനയ് പന്തും പ്രമുഖ റാലി ഡ്രൈവര്‍ ടുട്ടു ധവാനും ചേര്‍ന്നാണ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചത്. രണ്ടു ദിവസമായി നടന്ന റാലിയില്‍ ഏകദേശം 750 കിലോമീറ്ററുകളാണ് മത്സരാര്‍ത്ഥികള്‍ പിന്നിട്ടത്. മാരുതി ബലെനോ, മാരുതി സ്വിഫ്റ്റ്, മാരുതി എസ്റ്റീം, മാരുതി സെന്‍, വിറ്റാര ബ്രെസ, എസ് ക്രോസ് , മഹീന്ദ്ര ഥാര്‍, എക്‌സ് യു വി 500, വെരിറ്റോ, ഷെവര്‍ലെ സ്പാര്‍ക്, ഹ്യൂണ്ടായ് എലൈറ്റ് ഐ20, ഫോക്‌സ്‌വാഗന്‍ പോളോ തുടങ്ങി 35 വാഹനങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. ചാമ്പ്യന്‍ഷിപ്പ്, നോണ്‍ ചാമ്പ്യന്‍ഷിപ്പ്, അമച്വര്‍, എക്‌സ്‌പെര്‍ട്ട്് വിഭാഗത്തില്‍ ആയിരുന്നു മത്സരം.

മറ്റു ടിഎസ്ഡി മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡ്രൈവറുടേയും നാവിഗേറ്ററുടേയും കഴിവുകള്‍ ഒരുപോലെ പുറത്തെടുക്കാന്‍ പറ്റിയ തരത്തിലാണ് റാലി സംഘടിപ്പിച്ചതെന്ന്്് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിക്കൊണ്ട്് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനയ് പന്ത് പറഞ്ഞു. കൂടാതെ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ടിഎസ്ഡി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതെന്നും, മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്നും പന്ത് കൂട്ടിച്ചേര്‍ത്തു. ആറു സീരിസുകളായി നടക്കുന്ന ടിഎസ്ഡി റാലിയുടെ മൂന്നാം പാദമാണ് കൊച്ചിയില്‍ സമാപിച്ചത്. ഡിസംബറില്‍ അരുണാചലില്‍ അവസാനിക്കുന്ന റാലിയുടെ വിജയിക്ക് മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് സമ്മാനമായി ലഭിക്കുക.

Your Rating: