Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ഇഗ്നിസ് ഓട്ടമാറ്റിക്ക്

Suzuki-Ignis

കോംപാക്റ്റ് ക്രോസ് ഓവർ സെഗ്‍മെന്റിലേയ്ക്ക് മാരുതി ഉടൻ പുറത്തിറക്കുന്ന വാഹനം ഇഗ്നിസിന് ഓട്ടമാറ്റിക്ക് വകഭേദവുമായിട്ടായിരിക്കും എത്തുക. എന്നാൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കില്ല (എഎംടി) പകരം കൺടിന്യുവസ്‌ലി വേരിബിൾ‌ ട്രാൻമിഷനായിരിക്കും (സിവിടി) എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. എസ് ക്രോസിനും നെക്സയ്ക്കും ശേഷം മാരുതി, നെക്സ ഡീലർഷിപ്പുവഴി വിൽക്കുന്ന ഇഗ്നിസ് ഉടൻ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

Suzuki Ignis

അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്നിസിന് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിച്ചത് ഡൽഹി ഓട്ടോഎക്സ്പോയിൽ വെച്ചായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്.

ignis

രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.2 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനമായിരിക്കും.

Your Rating: