Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ഇഗ്നിസിന് നാല് വീൽ ഡ്രൈവും

ignis Maruti Suzuki Ignis

നെക്സ ഡീലർഷിപ്പിലേക്ക് മാരുതി പുറത്തിക്കുന്ന മൂന്നാമത്തെ വാഹനം ഇഗ്നിസിന് ഓൾ വീൽ ഡ്രൈവ് മോഡും. മാരുതി വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഓൾ വീൽ ഡ്രൈവ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോംപാക്ട് ക്രോസ് ഓവർ സെഗ്‍മെന്റിൽ ഓൾ വീൽ ഡ്രൈവുമായി എത്തുന്ന ആദ്യ മോഡലായിരിക്കും ഇഗ്നിസ്. ഫുൾ ടൈം ഓൾ വീൽ ഡ്രൈവ് യൂണിറ്റായിരിക്കും വാഹനത്തിൽ. നോർമൽ റോഡുകളിൽ ടൂ വീൽ മോഡിൽ പ്രവർത്തിക്കുന്ന വാഹനം അത്യാവശ്യ ഘട്ടങ്ങളിൽ ഓൾ വീൽ ഡ്രൈവ് മോഡിലേക്കു തനിയെ മാറും.

maruti-ignis-2016-expo Maruti Suzuki Ignis

നേരത്തെ ഇഗ്നിസിന്റെ ഓട്ടമാറ്റിക്ക് വകഭേദം കമ്പനി പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കില്ല (എഎംടി) പകരം കണ്ടിന്യുവസ്‌ലി വേരിയബിൾ‌ ട്രാൻസ്മിഷനായിരിക്കും (സിവിടി) എന്നാണ് കമ്പനിയിൽനിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരം.

Suzuki-Ignis Maruti Suzuki Ignis

അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ്‌യുവി വിപണി പിടിക്കാനെത്തുന്ന ഇഗ്നിസിന് 1.2 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ ഡീസൽ എൻജിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത് ഡൽഹി ഓട്ടോഎക്സ്പോയിലായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിലുള്ള ഇഗ്നിസ് ചെറു എസ്‌യുവിയാണെങ്കിലും മസ്കുലർ രൂപത്തിനുടമയാണ്.

Suzuki Ignis Maruti Suzuki Ignis

രാജ്യാന്തര വിപണിയിൽ 1.25 ലീറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലീറ്റർ കെ12 പെട്രോൾ എൻജിനും 1.2 ലീറ്റർ ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്‍, ഹെഡ് ലാംപ്, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക് തീമിലുള്ള എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാംപ് തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും.
 

Your Rating: