Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാട്ട് പ്രക്ഷോഭം മാരുതിയുടെ നിർമാണത്തെ ബാധിക്കുന്നു

Maruti Suzuki

മാരുതി സുസുക്കി മനേസർ, ഗു‍ഡ്ഗാവ് നിർമാണ ശാലകളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടർന്ന് നിർമാണത്തിന് ആവശ്യമായ സാമഗ്രികളുടെ ലഭ്യത കുറഞ്ഞതാണ് പ്രവർത്തനം നിർ‌ത്തിവെയ്ക്കാൻ കാരണമെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മനേസർ, ഗുഡ്ഗാവ് നിർമാണ ശാലകൾ ചേർന്ന് ദിവസം 5000 വാഹനങ്ങളാണ് പുറത്തിറക്കുന്നത്. പ്രക്ഷോഭം ബാധിക്കാത്ത നിർമാതാക്കളിൽ നിന്നും ആവശ്യമായ സാമഗ്രികൾ ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചെന്നും. ഉടൻ തന്നെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Your Rating: