Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടമാറ്റിക്കാകാൻ മാരുതി സുസുക്കി

wagon-r-ags WagonR AMT

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സൗകര്യമുള്ള വാഹനങ്ങളോടുള്ള ആഭിമുഖ്യമേറുന്നതു മുതലെടുക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നടപടി തുടങ്ങി. ഓട്ടോ ഗീയർ ഷിഫ്റ്റ് ഘടിപ്പിച്ച ഒരു ലക്ഷത്തിലേറെ വാഹനങ്ങൾ വിറ്റ പശ്ചാത്തലത്തിലാണ് മാരുതി ഇത്തരത്തിൽപെട്ട കൂടുതൽ മോഡലുകൾ പുറത്തിറക്കാൻ തയാറെടുക്കുന്നത്. ഡ്രൈവിങ് ആയാസരഹിതമാക്കാൻ രണ്ടു പെഡൽ മാത്രമുള്ള സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കാനാണു ശ്രമമെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (ആർ ആൻഡ് ഡി) സി വി രാമൻ വെളിപ്പെടുത്തി. ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്), കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി), ഓട്ടമാറ്റിക് ട്രാൻസ്മിഷൻ(എ ടി) തുടങ്ങിയ ഇരട്ട പെഡൽ സാങ്കേതികവിദ്യകൾ ഇടയ്ക്കിടെ ഗീയർ മാറുന്നതിന്റെ അധ്വാനവും അസൗകര്യവും ഒഴിവാക്കുന്നവയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Maruti Suzuki Celerio Celerio

നിലവിൽ കമ്പനിയുടെ നാലു മോഡലുകളിൽ എ ജി എസ് സാങ്കേതികവിദ്യ ലഭ്യമാണ്. എ ജി എസ്, സി വി ടി, എ ടി തുടങ്ങിയ സാങ്കേതികവിദ്യകൾ മറ്റു മോഡലുകളിൽ ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്നും രാമൻ അറിയിച്ചു. എന്നാൽ ഏതൊക്കെ മോഡലുകളിലാണ് ഇത്തരം സാങ്കേതികവിദ്യ ലഭ്യമാക്കുകയെന്നു വിശദീകരിക്കാൻ രാമൻ തയാറായില്ല. ഒന്നര വർഷം മുമ്പാണ് മാരുതി സുസുക്കിയുടെ കാറുകളിൽ എ ജി എസ് സാങ്കേതികവിദ്യ ആദ്യമായി ഘടിപ്പിക്കുന്നത്. ഇതുവരെ ഇത്തരത്തിൽപെട്ട കാറുകളുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടത് ഇത്തരം സാങ്കേതികവിദ്യകളോടുള്ള ആഭിമുഖ്യത്തിനു തെളിവാണെന്ന് രാമൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഭാവിയിൽ വിഭാഗ, മോഡൽ ഭേദമില്ലാതെ കാറുകളിൽ എ ജി എസ്, സി വി ടി, എ ടി തുടങ്ങിയ ഇരട്ട പെഡൽ സാങ്കേതികവിദ്യകൾ ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Maruti Suzuki Alto K10 Urbano Edition Alto K10

ഇത്തരം സാങ്കേതിക വിദ്യകൾ വ്യാപകമാക്കി, ഇതിന്റെ നേട്ടം പരമാവധി ആളുകളിലെത്തിക്കാനും മാരുതി സുസുക്കി ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹാച്ച്ബാക്കായ ‘സെലേറിയൊ’യിൽ 2014 ഫെബ്രുവരിയിലാണു മാരുതി സുസുക്കി എ ജി എസ് ലഭ്യമാക്കിയത്; ഇതോടെ ഈ സാങ്കേതികവിദ്യ ലഭ്യമാവുന്ന രാജ്യത്തെ ആദ്യ കാറായി ‘സെലേറിയൊ’ മാറി. തുടർന്ന് ‘സെലേറിയൊ’യുടെ മൊത്തം വിൽപ്പനയിൽ 60 ശതമാനത്തോളം എ എം ടി വകഭേദത്തിന്റെ സംഭാവനയായി. ‘സെലേറിയൊ’യ്ക്കു പിന്നാലെ ‘ഓൾട്ടോ കെ 10’, ‘വാഗൻ ആർ’, ‘സ്റ്റിങ്റേ’, ‘ഡിസയർ’ എന്നിവയിലും എ ജി എസ് സാങ്കേതികവിദ്യ ഇടംപിടിച്ചു. ‘ഡിസയറാ’വട്ടെ എ ജി എസ് സൗകര്യത്തോടെ മാരുതി സുസുക്കി നിരത്തിലെത്തിച്ച ആദ്യ ഡീസൽ എൻജിൻ മോഡലുമായി. പിന്നാലെ പ്രീമിയം കോംപാക്ടായ ‘ബലേനൊ’യിൽ സി വി ടിയും ‘സിയാസി’ലും ‘എർട്ടിഗ’യിലും എ ടി സാങ്കേതികവിദ്യയും ഇടം നേടി.  

Your Rating: