Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലമാർഗം കാർ കടത്താൻ മാരുതി — ഐ ഡബ്ല്യു എ ഐ ധാരണ

maruti-suzuki

വാഹന നീക്കത്തിനു രാജ്യത്തെ ഉൾനാടൻ ജലഗതാഗത മാർഗങ്ങൾ പ്രയോജനപ്പെടുത്താൻ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)നു പദ്ധതി. കടത്തുകൂലി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വാഹനനീക്കത്തിനു ജലഗതാഗത മേഖലയെ ആശ്രയിക്കാനായി കമ്പനി കേന്ദ്ര സർക്കാരുമായി ധാരണാപത്രവും ഒപ്പിട്ടു. റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിനു കിലോമീറ്ററിന് ഒന്നര രൂപയും റയിൽ മാർഗം ഒരു രൂപയും ചെലവ് വരുമ്പോൾ ജലഗതാഗത മാർഗത്തിൽ ചെലവ് 50 പൈസ മാത്രമാണ്.

വിമാനയാത്ര രാജകീയമാകും

ഉൾനാടൻ ജലഗതാഗത മാർഗത്തിൽ കാറുകൾ കൊണ്ടുപോകുന്നതു സംബന്ധിച്ച് മാരുതി സുസുക്കിയും ഇന്ത്യൻ ഉൾനാടൻ ജലപാത അതോറിട്ടി(ഐ ഡബ്ല്യു എ ഐ)യും ധാരണാപത്രം ഒപ്പിട്ട കാര്യം കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണനാണു രാജ്യസഭയെ അറിയിച്ചത്. മാരുതിയുടെ കാറുകൾ കൊണ്ടുപോകാനായി ഐ ഡബ്ല്യു എ ഐ വാരാണസിയിൽ പ്രത്യേക യാനവും സജ്ജീകരിച്ചിട്ടുണ്ട്; ദേശീയ ജലപാത നമ്പർ ഒന്നായ ഗംഗാനദിയിലൂടെ വാരാണസിയിൽ നിന്നു കൊൽക്കത്തിയിലേക്കാണ് ഐ ഡബ്ല്യു എ ഐ മാരുതി സുസുക്കി കാറുകൾ എത്തിക്കുക. നദികളും തടാകങ്ങളും കനാലുകളും നദീമുഖവും കായലുമൊക്കെയായി രാജ്യത്ത് 14,500 കിലോമീറ്റർ നീളുന്ന ഉൾനാടൻ ജലഗതാഗത സൗകര്യമാണ് രാജ്യത്തുള്ളത് ഇതിൽ 5,200 കിലോമീറ്ററോളം നദികളും 4,000 കിലോമീറ്റർ കനാലുകളും യന്ത്രവൽകൃത യാനങ്ങളുടെ ഗതാഗതത്തിന് അനുജോജ്യവുമാണ്. എന്നിട്ടും രാജ്യത്തെ ചരക്കു നീക്കത്തിൽ 90 ശതമാനവും ഉപരിതല ഗതാഗത മാർഗങ്ങളായ റോഡും റയിലും വഴിയാണു നടക്കുന്നത്.

വരുന്നു ജിപ്സിയുടെ രണ്ടാം തലമുറ

അതേസമയം ചൈനയിലും കൊറിയയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ മൊത്തം ചരക്കു നീക്കത്തിന്റെ 40 ശതമാനത്തിലേറെ ഉൾനാടൻ ജലഗതാഗത മാർഗത്തിലാണ്. ഇന്ത്യയിലാവട്ടെ ഉൾനാടൻ ജലഗതാഗത ശൃംഖല വഴിയുള്ള ചരക്കു നീക്കം 3.5% മാത്രമായിരുന്നു; എന്നാൽ സമീപകാലത്തായി ഈ മേഖലയ്ക്കു പരിഗണന ലഭിച്ചതോടെ വിഹിതം ആറു ശമതാനത്തോളമായി ഉയർന്നിട്ടുണ്ട്. രാജ്യത്തെ 111 നദികളെ ദേശീയ ജലപാതകളായി വികസിപ്പിക്കാനുള്ള ബില്ലിന് പാർലമെന്റിന്റെ കഴിഞ്ഞ സമ്മേളനം അംഗീകാരം നൽകിയിരുന്നു. നദീമാർഗമുള്ള യാത്രയും ചരക്കുനീക്കവും പ്രോത്സാഹിപ്പിച്ചു കടത്തുകൂലി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. കൂടാതെ 106 ഉൾനാടൻ ജലപാതകളെ ദേശീയ ജലപാതകളാക്കാനുള്ള നിയമ നിർമാണത്തിനും ദേശീയ ജലപാത ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിലവിൽ അഞ്ചു ദേശീയജലപാതകളാണു രാജ്യത്തുള്ളത്.

Your Rating: