Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാമനായി മാരുതി ബ്രെസ

vitara-brezza-test-drive-11 Vitara Brezza

മാരുതിയുടെ ഏറ്റവും അധികം വിജയം നേടിയ വാഹനങ്ങളിലൊന്നാണ് വിറ്റാര ബ്രെസ. പുറത്തിറങ്ങിയ മാസം മുതൽ വാഹന വിപണിയിൽ തരംഗങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രെസ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഏറ്റവും അധികം വിൽപ്പന നേടിയ യുട്ടിലിറ്റി വെഹിക്കിളാണ്. മാർച്ചിൽ പുറത്തിറങ്ങിയ ബ്രെസയുടെ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള വിൽപ്പന 41,484 യൂണിറ്റുകളാണ്.

Also Read: വിറ്റാര ബ്രെസ ടെസ്റ്റ് ഡ്രൈവ് വായിക്കാം

Maruti Suzuki Vitara Brezza | Test Drive | Interior & Exterior Features Review

ഹ്യുണ്ടേയ്‌യുടെ ക്രേറ്റയേയും ടൊയോട്ടയുടെ ഇന്നോവയേയും പിൻതള്ളിയാണ് യു വി സെഗ്മെന്റിൽ ബ്രെസ ഒന്നാം സ്ഥാനത്തെത്തിയത്. ക്രേറ്റ കഴിഞ്ഞ അഞ്ചുമാസം കൊണ്ട് 39,088 യൂണിറ്റുകൾ വിറ്റപ്പോൾ ഇന്നോവയുടെ 35693 യൂണിറ്റുകളാണ് വിറ്റത്. 22673 യൂണിറ്റുകളുടെ വിൽപ്പനയുമായി മഹീന്ദ്രയുടെ ബലേറോ നാലാം സ്ഥാനത്തെത്തിയപ്പോൾ 21558 യൂണിറ്റ് വിൽപ്പനയുമായി ഫോഡ് ഇക്കോസ്പോർട്ടാണ് അഞ്ചാം സ്ഥാനത്ത്.

Also Read: ഹോണ്ട ബിആർവി ടെസ്റ്റ് ഡ്രൈവ് വായിക്കാം

brezza-3 Vitara Brezza

ഇതുവരെ ബ്രെസയ്ക്ക് ഒരു ലക്ഷത്തിൽ അധികം ബുക്കിങ്ങുകള്‍ ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിപണിയിൽ ലഭിച്ച മികച്ച സ്വീകാര്യത മുൻനിർത്തി വിറ്റാര ബ്രെസയുടെ ഉൽപ്പാദനം ഉയർത്താൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചിരുന്നു. ജൂലൈ മുതൽ പ്രതിമാസം 10,000 ‘വിറ്റാര ബ്രെസ’ ഉൽപ്പാദിപ്പിക്കാനായിരുന്നു കമ്പനി തീരുമാനിച്ചത്. മാർച്ചിൽ അരങ്ങേറ്റം കുറിച്ച ‘വിറ്റാര ബ്രെസ’യുടെ ഉൽപ്പാദനം രണ്ടു തവണ മാരുതി സുസുക്കി വർദ്ധിപ്പിച്ചിരുന്നു.

brezza-2 Vitara Brezza

ഡീസൽ എൻജിനോടെ മാത്രമാണു നിലവിൽ വിറ്റാര ബ്രെസ വിപണിയിലുള്ളത്; 1.3 ലീറ്റർ നാലു സിലിണ്ടർ ഡി ഡി ഐ എസ് 200 എൻജിൻ 4000 ആർ പി എമ്മിൽ പരമാവധി 89 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 200 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണു മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യ്ക്കു വാഗ്ദാനം ചെയ്യുന്നത്: ലീറ്ററിന് 24.3 കിലോമീറ്റർ.