Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിയുടെ ഗണേഷ് മണി ഇനി ഹ്യുണ്ടായിക്കൊപ്പം

gs-mani

വാഹന നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ്(പ്രൊഡക്ഷൻ) ആയി എസ് ഗണേഷ് മണിയെ കൊറിയയിൽ നിന്നുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) നിയമിച്ചു. കമ്പനി മാനേജിങ് ഡയറക്ടർ യങ് കീ കൂവിനു കീഴിൽ പ്രവർത്തിക്കുന്ന മണിയുടെ നിയമനം ഉടനടി പ്രാബല്യത്തോടെയാണ്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ വൈസ് പ്രസിഡന്റ്(ഓപ്പറേഷൻസ് കൺട്രോൾ) സ്ഥാനത്തു നിന്നാണു മണി ഹ്യുണ്ടേയിലേക്കു ചേക്കേറുന്നത്. 28 വർഷമായി മാരുതിക്കൊപ്പമുള്ള മണി മാനുഫാക്ചറിങ്, സ്ട്രാറ്റജി, ഓപ്പറേഷൻസ്, വെക്ടർ അലൈൻമെന്റ് വിഭാഗങ്ങളിൽ സീനിയർ എക്സിക്യൂട്ടീവ് ലവൽ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കൊൽക്കത്തിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിൽ പഠിച്ച മണി ഗുഡ്ഗാവിലെ മാനേജ്മെന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് എം ബി എ പൂർത്തിയാക്കിയത്.ചെന്നൈയ്ക്കടുത്ത് ശ്രീപെരുപുതൂരിൽ രണ്ടു കാർ നിർമാണശാലകളാണു ഹ്യുണ്ടേയിക്കുള്ളത്. ഹാച്ച്ബാക്കായ ‘ഇയോൺ’, ‘ഐ 10’, ‘ഗ്രാൻഡ് ഐ 10’, പ്രീമിയം ഹാച്ച്ബാക്കായ ‘ഐ 20’, എൻട്രി ലവൽ സെഡാനായ ‘എക്സെന്റ്’, പ്രീമിയം സെഡനായ ‘വെർണ’, ‘എലാൻട്ര’, പ്രീമിയം എസ് യു വിയായ ‘സാന്റാ ഫെ’ തുടങ്ങിയവയാണു കമ്പനി ഇന്ത്യയിൽ നിർമിക്കുന്നത്.

പ്രാദേശിക വിപണിക്കു പുറമെ ആഫ്രിക്ക, മധ്യ പൂർവ മേഖല, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി എൺപത്തി അഞ്ചോളം വിദേശ രാജ്യങ്ങളിലേക്കും ഹ്യുണ്ടായ് ഇന്ത്യൻ നിർമിത കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ആഭ്യന്തര വിൽപ്പനയിൽ രണ്ടാം സ്ഥാനത്തെങ്കിലും ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് ഹ്യുണ്ടായ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.