Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിക് അപ് ട്രക്ക് നിർമിക്കാൻ ഇസൂസു — മസ്ദ ധാരണ

mazda-pickup

പിക് അപ് ട്രക്ക് നിർമാണത്തിൽ സഹകരിക്കാൻ ജാപ്പനീസ് കമ്പനികളായ മസ്ദ മോട്ടോർ കോർപറേഷനും ഇസൂസു മോട്ടോഴ്സും ധാരണയിലെത്തി. അടുത്ത തലമുറ പിക് അപ് ട്രക്കാണ് ഇരുകമ്പനികളും ചേർന്നു വികസിപ്പിക്കുക. കരാറിലൂടെ കൂടുതൽ മത്സരക്ഷമതയാണ് ഇസൂസു ലക്ഷ്യമിടുന്നത്; മസ്ദയ്ക്കാവട്ടെ സ്വന്തം ഉൽപന്നശ്രേണി വിപുലീകരിക്കാനും ബ്രാൻഡ് കവറേജ് വർധിപ്പിക്കാനുമുള്ള അവസരമാണ് കരാർ സമ്മാനിക്കുക. നോർത്ത് അമേരിക്ക ഒഴികെയുള്ള ആഗോള വിപണികളിൽ ഇസൂസു നിർമിച്ചു നൽകിയ പിക് അപ് ട്രക്ക് മസ്ദ വിൽപ്പനയ്ക്കെത്തിക്കാനാണു ധാരണ.

സ്വന്തം പിക് അപ് ട്രക്ക് മോഡൽ അടിസ്ഥാനമാക്കിയാവും ഇസൂസു മോട്ടോഴ്സ്, മസ്ദയുടെ ശ്രേണിയിൽ വിൽക്കാനുള്ള അടുത്ത തലമുറ പിക് അപ്പുകൾ നിർമിച്ചു നൽകുക. ആഭ്യന്തര വിപണിക്കായുള്ള ട്രക്കുകളുടെ വികസനത്തിൽ 10 വർഷത്തിലേറെയായി മസ്ദയും ഇസൂസുവും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ജപ്പാനിൽ മസ്ദ വിൽക്കുന്ന ട്രക്കുകൾ ഇസൂസുവാണു നിർമിച്ചു നൽകുന്നത്. പിക് അപ് ട്രക്ക് വികസനത്തിനുള്ള പുതിയ കരാർ ഒപ്പിട്ടതോടെ ഇരുകമ്പനികളുമായുള്ള സഖ്യം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.