Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കാർ ഉടമയ്ക്കും ഈ അവസ്ഥ വരരുത്

mcLaren-650s

ആഗ്രഹിച്ച് മോഹിച്ചാണ് ആളുകൾ വാഹനം സ്വന്തമാക്കുന്നത്. അതിൽ ഒരു പോറൽ പോലും വീഴുന്നത് ഇഷ്ടപ്പെടാത്തവരായിരിക്കും നാം അത് ഇടിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ. എന്നാൽ വാഹനം വാങ്ങി ഷോറൂമിൽ നിന്ന് പുറത്തിറക്കി പത്താം മിനിട്ടിൽ അപകടം നടന്നാലോ, എന്തായിരിക്കും ആ ഉടമയുടെ അവസ്ഥ അല്ലേ? അതൊരു സൂപ്പർകാർ ആണെങ്കിലോ.

mcLaren-650s-1

വാഹനം ഷോറൂമിൽ നിന്നു പുറത്തിറക്കി നിമിഷങ്ങൾക്കകം തന്നെ അപകടം നടന്നിരിക്കുന്നു. ലണ്ടനിലാണു സംഭവം, അപകടത്തിൽ പെട്ടതോ ഏകദേശം 1.77 കോടി രൂപയുടെ മക്‌ലാരൻ 650എസും. വാഹനം ഷോറൂമിൽ നിന്ന് ഇറക്കി വീട്ടിലേയ്ക്ക് ഓടിച്ചുകൊണ്ടും പോകവേയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഡിവൈഡറും തകർത്ത് ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. വാഹനത്തിലെ യാത്രികർക്ക് ഒന്നും സംഭിവിച്ചില്ലെങ്കിലും വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

മക്‌ലാരന്റെ സൂപ്പർ കാറാണ് 650എസ്. 3.8 ലിറ്റർ വി 8 എൻജിൻ ഉപയോഗിക്കുന്ന കാർ 7250 ആർപിഎമ്മിൽ 650 പിഎസ് കരുത്തും 6000 ആർപിഎമ്മിൽ 678 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3 സെക്കന്റും 200 കിലോമീറ്റർ വേഗതയിലെത്താൻ 8.4 സെക്കന്റും മാത്രം മതി 650എസിന്. മണിക്കൂറിൽ 333 കിലോമീറ്ററാണ് പരമാവതി വേഗത. 

Your Rating: