Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബ് പ്രൂഫ് മെയ്ബാക്ക് മാർച്ചിൽ

mercedes-maybach-s-600-guar

ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ആത്യാഡംബരമാണ് മെയ്ബാക്. ലോകത്ത് ഇതു വരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ആഡംബരപൂർണമായ കാ‍റുകളിലൊന്ന്. ആഡംബരത്തിന്റെ കൂടെ അതി സുരക്ഷയുമായാലോ, വിഐപികളും വിവിഐപികളും സ്വന്തമാക്കാൻ ശ്രമിക്കും അല്ലേ. അത്തരത്തിലൊരു വാഹനമാണ് മെയ്ബാക്ക് എസ് 600 ഗാർഡ്. കാറിനുള്ള കയറിയാൽ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷ്വറി മാത്രമല്ല ഒരു കോട്ടയും സുരക്ഷയും.

Mercedes Maybach S 600 Guard | First Look | Auto Expo 2016 | Manorama Online

വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈൻ തുടങ്ങി എന്തു വന്നാലും മെയ്ബാക് കുലുങ്ങില്ല. ബുള്ളറ്റ് പ്രൂഫ് അല്ല ബോംബ് പ്രൂഫ് ആണ് വാഹനം. തീ പിടിച്ചാലും മെയ്ബാക്കിൽ അതു കെടുത്താനുള്ള സംവിധാനമുണ്ട്. ഏറ്റവും ഉയർന്ന ബല്ലിസ്റ്റിക് സുരക്ഷാ പരിശോധനകളെല്ലാം പാസ്സായ ഒരേ ഒരു വാഹനമാണ് മെയ്ബാക്. രാജ്യത്തലവന്മാർക്കും, വിവിഐപികൾക്കും സുരക്ഷിത യാത്രയൊരുക്കുന്ന ഈ കാറിന് എസ് ക്ലാസിന്റെ അതേ രൂപമാണ്. ലക്ഷ്വറിയും സുരക്ഷയും ഒരുപോലെ ഒത്തിണങ്ങിയ മെയ്ബാക്കിന്റെ ടയർ പഞ്ചറായാലും 30 കിലോമീറ്റർ വരെ സഞ്ചരിക്കും. പക്ഷേ ടയർ പഞ്ചറാകുന്ന പ്രശ്നമുദിക്കുന്നില്ലല്ലോ.

മെയ്ബാക്കിനു കരുത്തേകുന്നത് 6.0 ലിറ്റർ ട്വിൻ ടർബോ വി–12 എൻജിനാണ്. 530 ബിഎച്ച്പി കരുത്തും 830 എൻഎം ടോർക്കും നൽകും ഈ വി–12 എന്‍ജിൻ. സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഏഴ് സ്പീഡ് 7ജി–ട്രോണിക്ക് ഗിയർബോക്സ് ഉപയോഗിക്കുന്ന മെയ്ബാക്കിന്റെ പരമാവധി വേഗത 210 കിലോമീറ്ററാക്കി നിർമാതാക്കൾ നിജപ്പെടുത്തിയിരിക്കുന്നു. 8.9 കോടിയാണ് മെയ്ബാക്കിന്റെ എക്സ് ഷോറൂം വില.

Your Rating: