Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കൻ സ്ഥാനപതിയുടെ ഔദ്യോഗിക വാഹനം ഓട്ടോറിക്ഷ

mexico-s-ambassador-auto

നമ്മുടെ സർക്കാറിന്റെ അതിഥികളാണ് അന്യരാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ. നീല നിറത്തിലുള്ള നമ്പർ പ്ലെയ്റ്റ് ഇവരുടെ വാഹനങ്ങൾക്കും പ്രത്യേക പരിഗണനയുണ്ട്. ഇന്ത്യയിലെ മെക്സിക്കൻ സ്ഥാനപതി മെല്‍ബ പ്രിയയുടെ വാഹനമാണിപ്പോൾ താരം. മെക്‌സിക്കന്‍ പതാക വഹിക്കുന്ന വെള്ള ഓട്ടോറിക്ഷ, പൂക്കളും പെയിന്റ് ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഓട്ടോ ഓടിക്കുന്നത് ടൈ കെട്ടി ടിപ്‌-ടോപ്‌ വേഷത്തിലുള്ള ഔദ്യോഗിക സാരഥി.

ഏകദേശം മൂന്നുമാസമായി മെൽബ ഓട്ടോയിലാണ് സഞ്ചരിക്കുന്നത്. തന്റെ എളിമകൊണ്ടല്ല, മികച്ചൊരു യാത്രാവാഹനം ആയതുകൊണ്ടാണ് ഓട്ടോറിക്ഷയെ ഔദ്യോഗിക വാഹനം ആക്കിയതെന്ന് മെൽബ പറയുന്നു. സോഷ്യൽ മീഡിയകളിലെ താരം മെൽബയാണെങ്കിലും ഓട്ടോറിക്ഷ പല തലവേദനങ്ങളും മെർബയ്ക്ക് നൽകിയിട്ടുണ്ട്. മെല്‍ബയുടെ ഔദ്യോഗിക വാഹനത്തിന് ചില ഇടങ്ങളിലെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവവുമുണ്ട്.

ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങിൽ ഓട്ടോറിക്ഷയിലെത്തിയ മെൽബയെ തടയുകപോലുമുണ്ടായി. മെക്സിക്കൻ സ്ഥാനപതിയാണെന്ന് പറഞ്ഞെങ്കിലും അതൊന്നും സുരക്ഷ ജീവനക്കാർ കണക്കാക്കിയില്ല. അവസാനം പരിപാടിയുടെ സംഘാടകർ എത്തിയാണ് മെൽബയെ അകത്ത് പ്രവേശിപ്പിച്ചത്. എന്നാൽ ഓട്ടോയെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിന്റെ അകത്ത് പ്രവേശിപ്പിക്കാൻ ഐ.എച്ച്.സി അധികൃതർ തയ്യാറായില്ല.

Your Rating: