Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎല്‍എയുടെ ഭാര്യ ഇടിപ്പിച്ചത് അഞ്ച‍ു കോടിയുടെ ലംബോർഗിനി

suman-mehta-lamborghini

മഹാരാഷ്ട്രയിലെ മുൻ മേയറും എംഎൽഎയുമായ നരേന്ദ്ര െമഹ്ത്ത തന്റെ ഭാര്യ സുമൻ െമഹ്ത്തയ്ക്കു പിറന്നാൾ സമ്മാനമായി നൽകിയതാണ് ഏകദേശം അഞ്ച‍ു കോടി രൂപ (ഓൺറോഡ് മുംബൈ) വില വരുന്ന ലംബോർഗിനി ഉറാകാൻ. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ ഷോറൂമിൽനിന്നു പുറത്തിറക്കി മണിക്കൂറുകൾ കഴിയുമുമ്പേ കാർ അപകടത്തിൽ പെട്ടു. മുംബൈയിലെ താനെയിൽ വച്ചാണ് എംഎൽഎ നരേന്ദ്ര െമഹ്ത്തയുടെ ഭാര്യ സുമൻ െമഹ്ത്തയുടെ കാർ അപകടത്തിൽ പെട്ടത്. വളവിൽവച്ചു നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഒരു ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ആർക്കും പരിക്കുകളില്ല.

suman-mehta-lamborghini-2

എംഎൽഎയും കാറിലുണ്ടായിരുന്നു. മുംബൈയിലെ നിരത്തുകളില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ തന്റെ വാഹനം അപകടത്തില്‍പ്പെട്ടത് വാര്‍ത്തയാകുന്നുവെന്നും െമഹ്ത്ത പ്രതികരിച്ചു. ആർക്കും അപകടങ്ങളൊന്നുമില്ലെന്നും ഓട്ടോ ഡ്രൈവര്‍ക്കു നഷ്ടപരിഹാരം നല്‍കിയതായും മെഹ്ത്ത പറഞ്ഞു.

MLA Wife's Lamborghini Huracan rams into auto at Bhahynder

ലംബോർഗിനി കഴിഞ്ഞ വർഷമാണ് ഉറാകാൻ ഇന്ത്യയിലെത്തിച്ചത്. ഉറാകാനു കരുത്തേകുന്നത് 5.2 ലീറ്റർ, വി 10 എൻജിനാണ്; 8,250 ആർ പി എമ്മിൽ പരമാവധി 602 ബി എച്ച് പി കരുത്തും 6,500 ആർ പി എമ്മിൽ 560 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, എൽ ഡി എഫ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണു കാറിലുള്ളത്. മൊത്തം 1,389 കിലോഗ്രാം ഭാരമുള്ള കൂപ്പെയായ ‘ഉറാകാൻ’ വെറും 3.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് ലംബോർഗിനിയുടെ വാഗ്ദാനം. 

Your Rating: