Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടൻ ഇനി ലാൻഡ് ക്രൂസറിൽ

mohanlal-land-cruiser

മലയാളത്തിന്റെ സൂപ്പർതാരങ്ങളുടെ ഇഷ്ട വാഹനമാണ് ലാൻഡ് ക്രൂസർ. മമ്മൂട്ടിയും ജയറാമുമെല്ലാം ലാൻഡ് ക്രൂസറിന്റെ ആരാധകരാണ്. സൂപ്പർ താരം മോഹൻലാലാണ് ലാൻഡ് ക്രൂസർ സ്വന്തമാക്കിയ ഏറ്റവും പുതിയ താരം. മോഹൻലാലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ബെൻസിന്റെ എസ് യു വി ജിഎൽ 350 മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നു. കൂടാതെ ബെൻ‌സ് എസ് ക്ലാസ്, പജീറോ തുടങ്ങി നിരവധി വാഹനങ്ങൾ മലയാളത്തിന്റെ അഭിനയ പ്രതിഭയ്ക്ക് സ്വന്തമായുണ്ട്.

mohanlal-land-cruiser-1 Photo Courtesy : Facebook

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് ഈ കരുത്തൻ എസ് യുവിയെ ചലിപ്പിക്കുന്നത്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഫുൾ‌സൈസ് എസ് യു വിയുടെ കൊച്ചി എക്സ് ഷോറൂം വില 1.36 കോടി രൂപയാണ്. 

Your Rating: