Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷ താരങ്ങള്‍

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

upcoming

പുതുവർഷം പുതുമകളുടെയും പുതുവാഹനങ്ങളുടെയും കാലമാണ്. ഇക്കൊല്ലം വരുന്ന പുതുവാഹന നിരയിൽ നിന്ന് ചില മുത്തുകൾ.

suzuki-swift Swift

∙ സ്വിഫ്റ്റ്: പുതിയ പ്ലാറ്റ്ഫോമിൽ പുതിയ സ്വിഫ്റ്റ് അണിഞ്ഞൊരുങ്ങുന്നു. ജപ്പാനിൽ ഇറങ്ങിക്കഴിഞ്ഞു. സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ നിലവിലെ സ്വിഫ്റ്റിനെക്കാൾ ഒരു പടി മുന്നിലാണ് പുതിയ മോഡൽ. ഔഡിയെ അനുസ്മരിപ്പിക്കുന്ന ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ലുകൾ, പുതിയ ഹെഡ് ലാംപുകൾ, ഫോഗ്ലാംപ് എന്നിവയാണ് മുൻവശത്തെ പ്രധാന മാറ്റങ്ങൾ. വളരെയധികം മാറ്റമുണ്ട് പിൻഭാഗത്തിന്. ഉൾവശത്തിന് കറുപ്പഴകാണ്. പുതിയ സെന്റർ കൺസോൾ, മീറ്റർ കൺസോൾ, എസി വെന്റുകൾ, സ്റ്റിയറിങ് വീൽ എന്നിവയുണ്ട്. സുസുക്കി ബലേനൊയുടെ പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. ജപ്പാനിൽ സ്വിഫ്റ്റ് ആർ എസ്, ഹൈബ്രിഡ് എന്നിവ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ആർ എസും ഹൈബ്രിഡും ഇന്ത്യയിൽ പുറത്തിറക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ നിലനിർത്തും. എന്നാൽ കൂടുതൽ കരുത്ത് ഈ എൻജിനുകളിൽ നിന്നു പ്രതീക്ഷിക്കാം. കൂടാതെ 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനും മാരുതി വികസിപ്പിച്ച 1.5 ലീറ്റർ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. സിയാസിലൂടെ അരങ്ങേറ്റം കുറിച്ച മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും പ്രതീക്ഷിക്കാം. 
ഏകദേശ വില– 5 ലക്ഷം മുതൽ 8 ലക്ഷം വരെ

chevrolet-essentia Essentia

∙ എസൻഷ്യ: ഷെവർലെ ബീറ്റിനെ ആധാരമാക്കി നിർമിക്കുന്ന കോംപാക്റ്റ് സെഡാനാണ് ബീറ്റ് എസൻഷ്യ. നാലുമീറ്ററിൽ താഴെ നീളമുള്ള കാർ മാർച്ചിൽ ഇറങ്ങും. പെട്രോൾ, ഡീസൽ എൻജിനുകളുണ്ട്. മാരുതി സുസുക്കി ഡിസയർ, ഫോഡ് ഫിഗോ, ഹ്യുണ്ടേയ് എക്സെന്റ്, ഹോണ്ട അമെയ്സ്, ടാറ്റ സെസ്റ്റ്, ടാറ്റ കൈറ്റ് തുടങ്ങിയ വാഹനങ്ങളുമായാണ് എസൻഷ്യ മത്സരിക്കുക.
ഏകദേശ വില: 5 ലക്ഷം മുതൽ 9 ലക്ഷം വരെ

kite5 Kite 5

∙ കൈറ്റ് 5: ടാറ്റയുടെ ജനപ്രിയ ഹാച്ച് ടിയോഗോയുടെ സെഡാൻ. ഡൽഹി ഓട്ടോ എക്സ്പോയിൽ ഏറെ ജനശ്രദ്ധ നേടിയ ചെറു കാറുകളിലൊന്നായിരുന്നു. കൈറ്റ് 5 എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന വാഹനം പുറത്തിറങ്ങുമ്പോൾ എന്തായിരിക്കും പേര് എന്ന് പ്രഖ്യാപിച്ചിട്ടില്ല. 1.2 ലിറ്റർ പെട്രോൾ, 1.05 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എൻജിനുമാണ് കരുത്തു പകരുന്നത്.
ഏകദേശ വില: 5 ലക്ഷം മുതൽ 7ലക്ഷം വരെ

bmw-g-310-r-auto-expo1 BMW G 310 R

∙ ബി എം ഡബ്ല്യു ജി 310 ആർ: ബി എം ഡബ്ലു മോട്ടോറാഡും ടിവിഎസും സഹകരിച്ച് നിർമിക്കുന്ന ജി 310 സൂപ്പർബൈക്ക്. ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റും ഫ്യുവൽ ഇൻജക്ഷനുമുള്ള 313 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിൻ കരുത്തനാണ്. 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കുമുണ്ട്.
ഏകദേശ വില: 2.50 ലക്ഷം മുതൽ 3 ലക്ഷം വരെ

duke-390 Duke 390

∙ ഡ്യുക്ക് 390: ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെ ടി എമ്മിന്റെ പുതിയ ഡ്യൂക്ക് ഫ്രെബ്രുവരിയിൽ വിപണിയിലെത്തും. കോർണർ റോക്കറ്റ് എന്ന രൂപകൽപനാ രീതിയിൽ കൂടുതൽ ഷാർപ്പായ ഡിസൈനാണ് ബൈക്കിന്. ഭാരം കുറഞ്ഞ ഫ്രെയിമിലാണ് നിർമാണം. എൻജിന് കാര്യമായ മാറ്റങ്ങളില്ല. 373.2 സി സി സിംഗിൾ സിലിണ്ടർ 43.5 ബി എച്ച് പി എൻജിൻ തന്നെ. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റായിരിക്കും.
ഏകദേശ വില: 2 ലക്ഷം മുതൽ 2.15 ലക്ഷം വരെ