Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ വില കൂടിയ ബൈക്കുകൾ

expensive-bikes

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വിപണിയിലൊന്നാണ് ഇന്ത്യ. കമ്യൂട്ടർ ബൈക്കുകളാണ് വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നതെങ്കിലും ലോകത്തിലെ ഒന്നാം നിര ഇരുചക്രവാഹന നിർമാതാക്കളെല്ലാം ഇന്ന് ഇന്ത്യയിലുണ്ട്. ഹാർലി ഡേവിഡ്സണും, ട്രയംഫും, ഇന്ത്യനും, കാവസാക്കിയുമെല്ലാം തങ്ങളുടെ വില കൂടിയ മോ‍ഡലുകളുമായി ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഇരുചക്രവാഹനം എന്നത് ലൈഫ് സ്റ്റൈലിന്റെ ഭാഗമാകുന്നു. ഇന്ത്യയിൽ വിൽക്കുന്നവയിൽ ഏറ്റവും വില കൂടിയ അഞ്ച് ബൈക്കുകൾ ഏതൊക്കെയെന്ന് നോക്കാം.

ഹാർലി ഡേവിഡ്സൺ സിവിഒ ലിമിറ്റഡ്

harley-CVO-Limited Harley Davidson CVO Limited

ഇതൊരു ബൈക്കാണോ എന്നു ചോദിച്ചാൽ കൺഫ്യൂഷനാകും. അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലിയുടെ ഈ ഗ്രാന്റ് ടൂറർ ബൈക്കിലില്ലാത്ത സൗകര്യങ്ങൾ കുറവാണ്. ഹൈവേ ക്രൂസിങ്ങിനും ദീർഘദൂര യാത്രകൾക്കും വേണ്ടി നിർമിച്ചിരിക്കുന്ന സിവിഒയിൽ ബ്ലൂടൂത്ത് കണറ്റുവിറ്റിയുള്ള മൾ‌ട്ടിമിഡിയ ഇൻഫൊടെൻമെന്റ് സിസ്റ്റവും സ്പീക്കറുകളുമെല്ലാമുണ്ട്. 22.7 ലിറ്റർ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കാണ് ബൈക്കിന്. 1801 സിസി ട്വിൻ സിലിണ്ടർ എൻജിന് 156 എൻഎം ടോർക്കുണ്ട്. വില ഏകദേശം 51 ലക്ഷം രൂപ.

ഡ്യുക്കാറ്റി പനിേഗൽ ആർ

ducati-panigale-r Ducati Panigale R

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ സൂപ്പർ സ്പോർട്സ് ബൈക്കാണ് പനിഗേൾ ആർ. സൂപ്പർ സ്പോർട്സ് ബൈക്കുകളിൽ കരുത്തുകൊണ്ടും അഴകുെകാണ്ടും സാേങ്കതികത്തികവുകൊണ്ടും വേറിട്ടു നിൽക്കുന്ന പനിേഗൽ സീരീസിലെ ഏറ്റവും വില കൂടിയെ ബൈക്കാണ് പനിഗേൽ ആർ. 1198 സിസി സൂപ്പർക്വ‍‍ഡ്രോ എൽ-ട്വിൻ, ലിക്യുഡ് കൂൾ‍‍ഡ് എൻജിൻ ഉപയോഗിക്കുന്ന പനിഗേൽ ആറിന് 11500 ആർപിഎമ്മിൽ 205 ബിഎച്ച്പി കരുത്തും 10250 ആർപിഎമ്മിൽ 136.2 എൻഎം ടോർക്കുമുണ്ട്. വില ഏകദേശം 47 ലക്ഷം രൂപ.

ഡ്യുക്കാറ്റി പനിേഗൽ എസ്

ducat-panigale-s Ducati Panigale S

1299 പനിഗേലിന്റെ പെർ‌ഫോമൻസ് പതിപ്പാണ് പനിേഗൽ എസ്. വിലയുടെ കാര്യത്തിൽ ഡ്യൂക്കാറ്റി സിരീസിലെ രണ്ടാമനാണ് പനിഗേൽ എസ്. കരുത്തും ഭംഗിയുടെ ഒരുപോലെ ഒത്തിണങ്ങിയ ഈ ബൈക്ക് ബിഎംഡബ്ല്യു എസ് 1000ആർആർ, അപ്രീലിയ ആർഎസ്‌വി4, യമഹ വൈഇസഡ്എഫ് ആർ1 എം, എംവി അഗസ്റ്റ എഫ്4 തുടങ്ങിയ ബൈക്കുകളുമായാണ് ഏറ്റുമുട്ടുന്നത്. 1285 സിസി കപ്പാസിറ്റിയുള്ള എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 10500 ആർപിഎമ്മിൽ 202.19 ബിഎച്ച്പി കരുത്തും 8750 ആർപിഎമ്മിൽ 144.60 എൻഎം ടോർക്കുമുണ്ട്. വില ഏകദേശം 39 ലക്ഷം രൂപ.

ഇന്ത്യൻ റോഡ്മാസ്റ്റർ

indian-roadmaster Indian Roadmaster

അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യൻ മോട്ടോർ സൈക്കിള്‍സിന്റെ ഏറ്റവും വില കൂടിയ മോ‍ഡലാണ് ഇന്ത്യൻ റോഡ്മാസ്റ്റർ. ഹാർലിയുടെ സിവിഒയുമായി മത്സരിക്കുന്ന ഈ കരുത്തന് ടൂറർ ഗണത്തിലാണ് വരുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇരുചക്രവാഹന നിർമാതാക്കളിലൊന്നായ ഇന്ത്യൻ മോട്ടോർസൈക്കിൾസ് 2015ലാണ് റോഡ്മാസ്റ്ററെ വിപണിയിലെത്തിക്കുന്നത്. അന്നുമുതൽ ബൈക്ക് യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയമോ‍ഡലായി മാറി റോഡ്മാസ്റ്റർ. 1811 സിസി കപ്പാസിറ്റിയുള്ള എൻജിന് 138.9 എൻഎം ടോർക്കുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ബൈക്കിന്റെ വില.

ബിഎംഡബ്ല്യു കെ 1600 ജിടിഎൽ

bmw-k1600-gtl BMW K 1600 GTL

ബിഎം‍ഡബ്ല്യുവിന്റെ ലക്ഷ്വറി ടൂറർ ബൈക്കാണ് കെ 1600 ജിടിഎൽ. ഹാർലിയുടെ സിവിഒ ലിമിറ്റഡിനോടും, ഇന്ത്യൻ റോഡ്മാസ്റ്ററിനോടുമെല്ലാം മത്സരിക്കുന്ന ബൈക്കിൽ ലക്ഷ്വറി ടൂററിന് വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. 2011 ലാണ് കെ 1600 നെ ബിഎംഡ്ബ്ല്യു പുറത്തിറക്കുന്നത്. ആറ് സിലിണ്ടർ 1649 സിസി 24 വാൽവ് എൻജിൻ 7750 ആർപിഎമ്മിൽ 158 ബിഎച്ച്പി കരുത്തും 5250 ആർപിഎമ്മിൽ 175 എൻഎം ടോർക്കുമുണ്ട്. 321 കിലോഗ്രാമാണ് ഈ കരുത്തന്റെ ഭാരം. വില ഏകദേശം 33 ലക്ഷം രൂപ.