Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകൾ വർധിപ്പിച്ചു

Traffic

മോട്ടോർ വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. ലൈസൻസ് പുതുക്കാനുള്ള നിരക്ക് 50ൽ നിന്ന് 200 രൂപയാക്കി. വാഹനറജിസ്ട്രേഷൻ നിരക്കിൽ പത്തിരട്ടിയോളം വർധനയുണ്ടായപ്പോൾ ഡ്രൈവിങ് സ്കൂളുകളുടെ റജിസ്ട്രേഷൻ നിരക്ക് 2500ൽ നിന്ന് 10,000 രൂപയാക്കി വർധിപ്പിച്ചു. ഇറക്കുമതി ചെയ്ത ബൈക്കുകളുടേയും കാറുകളുടെയും റജിസ്ട്രേഷൻ തുകയും വർധിപ്പിച്ചു. ബൈക്കിന്റേത് 200ൽനിന്ന് 1500ന് മുകളിലേക്കും 800 രൂപയായിരുന്ന കാറുകളുടെ തുക 5000 രൂപയ്ക്കു മുകളിലേക്കുമെത്തി. കഴിഞ്ഞ ഒരു വർഷമായി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

നിരക്കുകളിൽ വരുത്തിയ മാറ്റം ഇങ്ങനെ:

∙ ലേണേഴ്സ് ലൈസൻസ് ഫീസ് 30ൽനിന്ന് 150 രൂപയാക്കി
∙ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് അൻപതിൽനിന്ന് 200 രൂപയാക്കി
∙ രാജ്യാന്തര ‍ഡ്രൈവിങ് പെർമിറ്റ് നിരക്ക് 500ൽനിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
∙ ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള തുക 2500ൽ നിന്ന് 5000 രൂപയാക്കി
∙ മുചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് മുന്നൂറിൽനിന്ന് 1000 രൂപയാക്കി ഉയർത്തി
∙ ബസുകൾ, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ൽ നിന്ന് 1500 രൂപയാക്കി
∙ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ഫീസ് 2500ൽ നിന്ന് 5000 ആക്കി ഉയർത്തി