Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമ്മറിൽ ധോണി, അമ്പരന്ന് കിവീസ് താരങ്ങൾ

dhoni-hummer

ഇന്ത്യൻ എകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയുടെ വാഹന പ്രേമം പ്രശസ്തമാണ്. ലക്ഷ്വറി കാറുകളും ബൈക്കുകളുമടക്കം നിരവധി വാഹനങ്ങളാണ് ധോണിയുടെ ഗ്യാരേജിന് അലങ്കാരമായുള്ളത്. ധോണിയുടെ ഹമ്മർ കണ്ട് അന്തംവിട്ടു നോക്കുന്ന കിവീസ് താരങ്ങളുടെ ചിത്രമാണിപ്പോൾ വൈറൽ.

ധോണിയുടെ ജന്മ നാടായ റാഞ്ചിയിലെ എകദിനത്തിനായി എയർപോർട്ടില്‍ ലാൻഡ് ചെയ്ത ഇന്ത്യൻ ടീം അംഗങ്ങളും കിവീസ് ടീം അംഗങ്ങളും ടീം ബസിൽ ഹോട്ടലിലേക്ക് പോയപ്പോഴാണ് ക്യാപ്റ്റൻ കൂൾ തന്റെ ഹമ്മറിൽ യാത്ര തിരിച്ചത്. ഹമ്മർ കിവീസ് ടീം ബസിന്റെ അടുത്തെത്തിയപ്പോഴാണ് താരങ്ങളായ റോസ് ടെയ്‌ലറും, ടോം ലാതമും ഹമ്മറിനെ അന്തംവിട്ട് നോക്കുന്നത്. എന്തൊക്കെയായാലും ധോണിയുടെ ഹമ്മറിലെ ഇരുപ്പും കളിക്കാരുടെ നോട്ടത്തിന്റെ സ്റ്റൈലും കൊണ്ട് ചിത്രം സോഷ്യൽ മിഡിയയില്‍ തകർത്തോടുകയാണ്.

റജിട്രേഷനിൽ വന്ന ചില കുഴപ്പങ്ങളെ തുടർന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ ധോണിയുടെ ഹമ്മർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഹമ്മറിനെ കൂടാതെ നിരവധി കാറുകളും ബൈക്കുകളും ധോണിക്ക് സ്വന്തമായുണ്ട്. 

Your Rating: