Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു മണിക്കൂര്‍ നീണ്ട ട്രാഫിക് ബ്ലോക്ക്

traffic-block-1

നീണ്ടു കിടക്കുന്ന ആറു വരി പാത, ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് സിക്‌സ് ലെയിന്‍ എക്‌സ്പ്രസ്സ് വേ. നിരത്തിലൂടെ പായുന്ന വാഹനങ്ങൾ, വാഹനങ്ങളെ വിഴുങ്ങാൻ തയ്യാറായി വാപൊളിച്ചു നിൽക്കുന്ന തുരങ്കങ്ങൾ. മൂംബൈ പുണെ അതിവേഗ പാതയെക്കുറിച്ച് കേൾക്കുമ്പോൾ ഓർമ വരുന്നത് ഇവയൊക്കെയാകാം.

TRAFFIC-BLOCK

എന്നാൽ കഴിഞ്ഞ ദിവസം ഈ എക്സ്പ്രെസ് ഹൈവേ വാർത്തയിൽ ഇടപിടിച്ചത് ട്രാഫിക് ബ്ലോക്കിന്റെ പേരിലാണ്, ഒരു പക്ഷേ എക്സ്പ്രസ് വേയിലെ ഏറ്റവും വലിയ ബ്ലോക്കായിരിക്കും ഇത്. പത്തു മണിക്കൂർ ഈ അതിവേഗ പാതയേ നിശ്ചലമാക്കിയ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായത് കഴിഞ്ഞ ദിവസം രാവിയെയാണ്. അതിവേഗ പാതയിൽ ഖണ്ടാലയ്ക്ക് സമീപം ടാങ്കർലോറി മറിഞ്ഞതുലമാണ് ബ്ലോക്കുണ്ടായത്. ഏകദേശം 8 കിലോമീറ്ററോളും നീണ്ട ട്രാഫിക്ക് കരുക്ക് പത്തു മണിക്കൂറുകൾക്ക് ശേഷമാണ് അൽപം അയഞ്ഞതെന്നാണ് മുംബൈ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Your Rating: