Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിയ പിക്കാന്റോ ഇന്ത്യയിലേക്ക്

kia-picanto Kia Picanto

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്‌യുടെ ബജറ്റ് കാർ ബ്രാന്‍ഡായ കിയ അടുത്ത വർഷം ഇന്ത്യയിലെത്തും. ബജറ്റ് കാറുകളിലൂടെ രാജ്യാന്തര വിപണി പിടിച്ച കിയ ഇന്ത്യയിൽ നിർമാണ ശാല സ്ഥാപിച്ചായിരിക്കും പ്രവർത്തനം ആരംഭിക്കുക. ഇന്ത്യയിൽ കിയ പുറത്തിറക്കുന്ന ആദ്യ കാറുകളിലൊന്നാകും പിക്കാന്റോ.

kia-picanto-2 Kia Picanto

രാജ്യാന്തര വിപണിയിലെ കിയയുടെ ജനപ്രിയ കാറുകളിലൊന്നായ പിക്കാന്റോയുടെ പുതിയ രൂപത്തെ കമ്പനി പ്രദർശിപ്പിച്ചു. അടുത്ത വർഷം വിപണിയിലെത്തുന്ന പിക്കാന്റോയുടെ പുതിയ പതിപ്പിനെയാണ് കമ്പനി പ്രദർശിപ്പിച്ചത്. ഈ വർഷം മാർച്ചിൽ നടക്കുന്ന ജനീവ ഓട്ടോഷോയിലൂടെ പുറത്തിറക്കുന്ന വാഹനം ഈ വർഷം അവസാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യന്തര വിപണിയിൽ പെട്രോൾ എൻജിൻ മാത്രമേ പിക്കാന്റോയ്ക്കുള്ളു. 1.25 ലീറ്റർ പെട്രോൾ എൻജിനെ കൂടാതെ 100 ബിഎച്ച്പി കരുത്തുള്ള 1 ലീറ്റർ എൻജിനും പിക്കാന്റോയുടെ രാജ്യാന്തര വകഭേദത്തിനുണ്ട്.

kia-picanto-1 Kia Picanto

2004 ൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം തലമുറയാണിപ്പോൾ വിപണിയിലുള്ള പിക്കാന്റോ. ജർമ്മനിയിലെ ഫ്രാങ്ക്ഫുട്ടിൽ ഡിസൈൻ ചെയ്ത രണ്ടാം തലമുറ പിക്കാന്റോ കൊറിയ, നോർത്ത് അമേരിക്ക, ചൈന, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളിൽ മൂന്ന് ഡോർ കാറായിട്ടും യൂറോപ്പിൽ അഞ്ച് ഡോർ കാറായിട്ടും വിൽപ്പനയിലുണ്ട്. 

Your Rating: